എഡിറ്റര്‍
എഡിറ്റര്‍
ആഗസ്റ്റ് മാസം കുഞ്ഞുങ്ങള്‍ മരിക്കുന്നത് സാധാരണ സംഭവമെന്ന് യു.പി ആരോഗ്യമന്ത്രി : പ്രസ്താവന വിവാദമാകുന്നു
എഡിറ്റര്‍
Monday 14th August 2017 10:41am

ഗോരഖ്പൂര്‍: ആഗസ്റ്റ് മാസം കുട്ടികള്‍ മരിക്കുന്നത് സാധാരണമെന്ന തരത്തിലുള്ള യു.പി ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്ങിന്റെ അഭിപ്രായ പ്രകടനം വിവാദമാകുന്നു. ആഗസ്റ്റ് മാസങ്ങളില്‍ ജപ്പാന്‍ ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ കണക്കുകള്‍ ഉദ്ധരിച്ച് ആരോഗ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.

ആഗസ്റ്റ് മാസത്തില്‍ കുട്ടികള്‍ മരിയ്ക്കുന്നത് സാധാരണ സംഭവമാണെങ്കില്‍ എന്തിനാണ് യു.പി സര്‍ക്കാര്‍ ഇത്തവണ മാത്രം ആശങ്കപ്പെടുന്നതെന്ന് ചോദിച്ച് സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തി.

‘ആഗസ്റ്റ് മാസത്തില്‍ ഇത്തരം മരണം സാധാരണമാണെങ്കില്‍ യു.പി മുഖ്യമന്ത്രി ഗോരഖ്പൂരിലേക്ക് രണ്ടുമന്ത്രിമാരെ അയച്ചത് എന്തിന്? പ്രധാനമന്ത്രി നരേന്ദ്രമോദി വിഷമിക്കുന്നത് എന്തിന്? മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തതെന്തിന്?’ എസ്.പി നേതാവ് രാം ഗോവിന്ദ് ചൗധരി ചോദിക്കുന്നു.


Must Read:‘ബി.ജെ.പിയുടെ രാജ്യസ്‌നേഹ ക്ലാസ് ഞങ്ങള്‍ക്കുവേണ്ട’ സ്വാതന്ത്ര്യദിനം എങ്ങനെ ആഘോഷിക്കണമെന്ന കേന്ദ്രനിര്‍ദേശം അംഗീകരിക്കില്ലെന്ന് പശ്ചിമബംഗാള്‍


2014നും 2017നും ഇടയില്‍ ആഗസ്റ്റ് മാസത്തില്‍ മരിച്ച കുട്ടികളുടെ കണക്കുകള്‍ നിരത്തിയായിരുന്നു യു.പി ആരോഗ്യമന്ത്രിയുടെ പരാമര്‍ശം വന്നത്. 2014 ആഗസ്റ്റ് 567 കുട്ടികളും തൊട്ടടുത്തവര്‍ഷം 668 കുട്ടികളും 2016 ആഗസ്റ്റില്‍ 587 കുട്ടികളും മരിച്ചിട്ടുണ്ട് എന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞത്. ഇതിനെതിരെയാണ് സമാജ്‌വാദി പാര്‍ട്ടി രംഗത്തുവന്നത്.

സമാജ്‌വാദി പാര്‍ട്ടിക്കു പിന്നാലെ ശിവസേനയും ഈ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ‘ആഗസ്റ്റ് മാസത്തില്‍ കുട്ടികള്‍ മരണപ്പെടുന്നത് സാധാരണ സംഭവമാണെങ്കില്‍ പാവപ്പെട്ടവരുടെ കുട്ടികള്‍ മാത്രം എന്തുകൊണ്ട് മരണപ്പെടുന്നു’ എന്നായിരുന്നു ശിവസേന ഉയര്‍ത്തിയ ചോദ്യം.

ആഗസ്റ്റിനും ഒക്ടോബറിനും ഇടയിലുുള്ള മാസങ്ങളില്‍ അക്യൂട്ട് എന്‍സെഫാലിറ്റിസ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഗോരഖ്പൂര്‍

Advertisement