തിരിച്ചടി ഭയന്ന ലഖിംപൂരിലും ബി.ജെ.പിക്ക് മുന്നേറ്റം
Assembly Election Result 2022
തിരിച്ചടി ഭയന്ന ലഖിംപൂരിലും ബി.ജെ.പിക്ക് മുന്നേറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th March 2022, 10:06 am

ലഖ്‌നൗ: തിരിച്ചടി ഭയന്നിരുന്ന ലഖിംപൂരിലും ബി.ജെ.പി മുന്നേറ്റം നടത്തുന്നതായി റിപ്പോര്‍ട്ട്.
വോട്ടെണ്ണലിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ യു.പിയില്‍ വ്യക്തമായ മുന്നേറ്റമാണ് ബി.ജെ.പി നടത്തുന്നത്.

203 സീറ്റുകളിലാണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി 100 സീറ്റുകളിലാണ് മുന്നില്‍. കോണ്‍ഗ്രസ് വെറും നാല് സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. ബി.എസ്.പി അഞ്ച് സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്.

ലഖിംപൂരിലെ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിത്ര വഹാനം ഇടിച്ച് കയറ്റുകയും നാല് കര്‍ഷകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇവിടെ കനത്തതിരച്ചടിയുണ്ടാകുമെന്നാണ് ബി.ജെ.പി പേടിച്ചിരുന്നത്.എന്നാല്‍ ലഖിംപൂരില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബി.ജെ.പിയാണ് മുന്നില്‍.

ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബി.ജെ.പി തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.
പഞ്ചാബില്‍ ആംആദ്മിയാണ് മുന്നില്‍.

 

 

 

Content Highlights: UP election Result , Updation