എഡിറ്റര്‍
എഡിറ്റര്‍
ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബി.ജെ.പിക്ക്; യു.പിയില്‍ വോട്ടെടുപ്പിനിടെ പ്രതിഷേധം
എഡിറ്റര്‍
Wednesday 22nd November 2017 7:56pm

ലക്‌നൗ: ഉത്തര്‍പ്രദേശ് ആദ്യഘട്ട മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നതായി ആരോപണം . കാണ്‍പൂരിലെ തിവാരിപൂര്‍ പോളിങ് ബൂത്ത്, നൗബാസ്ത എന്നിവിടങ്ങളിലാണ് സംഭവം.

ഇവിടെയെല്ലാം വോട്ടിങ് മെഷീനിലെ ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ടുരേഖപ്പെടുത്തുന്നത് ബി.ജെ.പിക്കാണെന്ന് വോട്ടര്‍മാര്‍ പറഞ്ഞു.

തിവാരിപൂരില്‍ പരാതി ഉയര്‍ന്നതിന് ശേഷം വോട്ടിങ് തുടരുകയാണുണ്ടായത്. പരാതി ഉയര്‍ന്നപ്പോള്‍ റിട്ടേണിംഗ് ഓഫീസറെ മാറ്റിയെന്നും വോട്ടിങ്‌മെഷീന്‍ മാറ്റിയെന്നും അധികൃതര്‍ പറഞ്ഞു. ഇ.വി.എമ്മില്‍ കൃത്രിമം നടന്നെന്ന വാര്‍ത്തയെ തുടര്‍ന്ന് ബൂത്തിന് മുന്നില്‍ വോട്ടര്‍മാര്‍ പ്രതിഷേധിച്ചിരുന്നു.

നൗബസ്തയിലെ 66ാം ബൂത്തിലാണ് കൃത്രിമം കണ്ടെത്തിയത്. ഇവിടെ പ്രതിഷേധിച്ച വോട്ടര്‍മാരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്യുകയായിരുന്നു.

വോട്ടിങ് മെഷീന് തകരാറായതിന് പുറമെ ലിസ്റ്റില്‍ നിന്നും മീററ്റിലെ എഴുപതാം നമ്പര്‍ ബൂത്തില്‍ നിന്നും ആളുകളുടെ പേരുകള്‍ ഒഴിവാക്കിയെന്നുംആരോപണം ഉയര്‍ന്നിട്ടുണ്ട്. നഗരത്തിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലാണ് വോട്ടര്‍പട്ടികയില്‍ നിന്ന് ആളുകളെ ഒഴിവാക്കിയതെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു.

24 ജില്ലകളിലായാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

Advertisement