കര്‍ഹാലില്‍ അഖിലേഷ് യാദവ് മുന്നില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് 600 വോട്ട്
Assembly Election Result 2022
കര്‍ഹാലില്‍ അഖിലേഷ് യാദവ് മുന്നില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് 600 വോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th March 2022, 10:28 am

ലഖ്‌നൗ: കര്‍ഹാല്‍ നിയമസഭാ സീറ്റിലേക്കുള്ള വോട്ടെണ്ണലില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് മുന്നില്‍. അഖിലേഷിന് 7,000ലധികം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ എതിരാളിയായ ബി.ജെ.പിയുടെ എസ്.പി സിംഗ് ബാഗേലിന് 600-ല്‍ താഴെ വോട്ടുകള്‍ മാത്രമാണ് നിലവില്‍ ലഭിച്ചിട്ടുള്ളത്. അഖിലേഷ് യാദവിന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. മുന്‍ യു.പി മുഖ്യമന്ത്രിയായ അദ്ദേഹം കനൗജില്‍ നിന്ന് മൂന്ന് തവണ ലോക്സഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അതേസമയം, യു.പിയില്‍ തിരിച്ചടി ഭയന്നിരുന്ന ലഖിംപൂരില്‍ ഉള്‍പ്പെടെ ബി.ജെ.പി മുന്നേറ്റം നടത്തുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ യു.പിയില്‍ വ്യക്തമായ മുന്നേറ്റമാണ് ബി.ജെ.പി നടത്തുന്നത്.

240 സീറ്റുകളിലാണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി 108 സീറ്റുകളിലാണ് മുന്നില്‍. കോണ്‍ഗ്രസ് വെറും ആറ് സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. ബി.എസ്.പി അഞ്ച് സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്.

ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബി.ജെ.പി തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.
പഞ്ചാബില്‍ ആംആദ്മിയാണ് മുന്നില്‍.

Content Highlights: UP Assembly Election Result: Akhilesh Yadav builds massive early lead in Karhal