എഡിറ്റര്‍
എഡിറ്റര്‍
അപ്പ് ആന്‍ഡ് ഡൗണ്‍-മുകളില്‍ ഒരാളുണ്ട്
എഡിറ്റര്‍
Wednesday 31st October 2012 12:04pm

പേരിലെ വ്യത്യസ്ത വരെ ഒരു സിനിമയെ ജനപ്രിയമാക്കുമെന്ന് പറയുന്നത് ശരിയാണ്. വ്യത്യസ്തയുള്ള പേരും സിനിമയുടെ വിജയത്തിന് ഒരു ഘടകമാണെന്ന് സാരം. അത്തരം വ്യത്യസ്തമാര്‍ന്ന ഒരു പേരുമായാണ് സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍ എത്തുന്നത്.

അപ്പ് ആന്‍ഡ് ഡൗണ്‍- മുകളിലൊരാളുണ്ട് എന്നാണ് ചിത്രത്തിന്റെ പേര്. ഇരുപത്തിയഞ്ച് നിലകളുള്ള വലിയൊരു ഫ്‌ളാറ്റ് സമുച്ചയത്തിലെ ലിഫ്റ്റ് പ്രധാന കഥാപാത്രമായി എത്തുന്ന ഒരു സിനിമയാണിത്.

Ads By Google

പേര് പറയുന്നത് പോലെ തന്നെ ചിത്രവും ഏറെ പുതുമയുള്ള പ്രമേയവും വ്യത്യസ്തമായ അവതരണവുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്

ഇരുപത്തിയഞ്ച് നിലകളുള്ള വലിയൊരു ഫ്‌ളാറ്റ് സമുച്ചയത്തിലെ ലിഫ്റ്റും ആ ലിഫ്റ്റിലൂടെ സ്ഥിരമായി സഞ്ചരിക്കുന്നവരും ലിഫ്റ്റ് ഓപ്പറേറ്ററും തമ്മിലുള്ള രസകരമായ വ്യക്തിബന്ധളുടെ കഥയാണ് അപ്പ് ആന്‍ഡ് ഡൗണ്‍-മുകളില്‍ ഒരാളുണ്ട്.

ഇന്ദ്രജിത്ത്, പ്രതാപ് പോത്തന്‍, ഗണേശ്കുമാര്‍, രജത് മേനോന്‍, ബൈജു, നന്ദു, രമ്യ നമ്പീശന്‍, ശ്രുതി മേനോന്‍, മാസ്റ്റര്‍ ദേവരാമന്‍ എന്നിവരാണ് ലിഫ്റ്റിനുള്ളില്‍ കുടുങ്ങിപ്പോകുന്ന ഒന്‍പത് കഥാപാത്രങ്ങളാകുന്നത്.

ഇവര്‍ക്കൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ മേഘ്‌നാ രാജും അഭിനയിക്കുന്നു. വിജയകുമാര്‍, ജയകൃഷ്ണന്‍, കൊച്ചു പ്രേമന്‍ തുടങ്ങിയ മറ്റുതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

ബ്ലൂ മെര്‍മെയിഡ് പിക്ചര്‍ കമ്പനിയുടെ ബാനറില്‍ വി.  ബാലചന്ദ്രന്‍, ആര്‍. കരുണാ മൂര്‍ത്തി, ലതാ കുര്യന്‍ രാജീവ് എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന് സണ്ണി ജോസഫ്, മാനുവല്‍ ജോര്‍ജ് ടീമാണ് തിരക്കഥ ഒരുക്കുന്നത്. ജി.ആര്‍. ഇന്ദുഗോപന്റേതാണു സംഭാഷണം. ജോമോന്‍ തോമസാണ് ക്യാമറ. ഗാനങ്ങള്‍: റഫീക്ക് അഹമ്മദ്, സംഗീതം: എം. ജയചന്ദ്രന്‍.

Advertisement