എഡിറ്റര്‍
എഡിറ്റര്‍
തൊട്ടുകൂടായ്മ ഇന്ത്യയിലെത്തിയത് പുറത്ത് നിന്ന്; പുരാതന ഇന്ത്യയില്‍ തീണ്ടായ്മ നിലനിന്നിരുന്നില്ലെന്നും ആര്‍.എസ്.എസ് നേതാവ്
എഡിറ്റര്‍
Monday 25th September 2017 12:26pm

ഹൈദരാബാദ്: ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറമെ നിന്ന് ഇന്ത്യയിലെത്തിയ ഒന്നാണ് തൊട്ടുകൂടായ്മയെന്നും അതിന് മുന്‍പ് പുരാതന ഇന്ത്യയില്‍ തീണ്ടായ്മ നിലനിന്നിരുന്നില്ലെന്നും ആര്‍.എസ്.എസ് നേതാവ് കൃഷ്ണ ഗോപാല്‍.

ഹിന്ദുവിശ്വാസപ്രകാരം മനുഷ്യരില്‍ ബ്രഹ്മാവും വിഷ്ണുവും ശിവനും കുടികൊള്ളുന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ വരുമ്പോള്‍ അവിടെ എങ്ങനെ വിവേചനം കാട്ടാനാവുമെന്നും അദ്ദേഹം ചോദിക്കുന്നു. ഇത്തരം വിവേചനങ്ങള്‍ കഴിഞ്ഞ ആയിരം വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഇന്ത്യയിലേക്ക് എത്തിയത്. അതിനു മുമ്പ് തൊട്ടു തീണ്ടായ്മ എന്നൊരു സംഗതിയേ ഇവിടുണ്ടായിരുന്നില്ല- അദ്ദേഹം പറഞ്ഞു.


Dont Miss ‘പിന്നല്ല!’ ; തുറന്ന ജീപ്പില്‍ പര്യടനം നിഷേധിച്ചതിന് പിന്നാലെ ഗുജറാത്തില്‍ കാളവണ്ടിയില്‍ രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചരണം


നമ്മുടെ വേദഋഷിവര്യന്‍മാരൊന്നും ഇതിനെ കുറിച്ച് എവിടേയും പറഞ്ഞിട്ടില്ല. ഇത് എവിടെ നിന്നാണ് വന്നത്. എന്തായാലും പുറത്ത് നിന്ന് ഇവിടെ എത്തിയ ഒന്നാണ് അത്. -വിജയദശമി ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു ധര്‍മ്മം എല്ലാവരുടെയും നന്‍മയാണ് ആഗ്രഹിക്കുന്നത്. ഞങ്ങളെ കേള്‍ക്കാത്തവര്‍ നരകത്തില്‍ പോവുമെന്ന് അതില്‍ എവിടെയും പറയുന്നില്ല. സര്‍വ്വ സുഖിനോ ഭവന്തു-എല്ലാവരുടെയും സന്തോഷമാണ് അത് കാംക്ഷിക്കുന്നത്’, അദ്ദേഹം പറയുന്നു.

ആരും ചെറുതല്ല, എല്ലാവരും തുല്യരാണ്. നമ്മുടെ തെരുവിലും മറ്റും ജീവിക്കുന്ന ഒരാളും നമുക്ക് അസ്പൃഷ്യരല്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement