Administrator
Administrator
ഉണ്ണിത്താന്‍ വധശ്രമം:പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു
Administrator
Tuesday 7th June 2011 11:26am

high-courtകൊച്ചി:മാതൃഭൂമി കൊല്ലം ലേഖകന്‍ വി.ബി ഉണ്ണിത്താനെതിരെ നടന്ന വധശ്രമക്കേസിലെ പ്രതികളായ കണ്ടെയ്‌നര്‍ സന്തോഷിന്റെയും ഡി.വൈ.എസ്.പി സന്തോഷ് നായരുടെയും ജാമ്യഹരജികള്‍ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

ഹൈക്കോടതിയിലാണ് ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ഏപ്രില്‍ 16 നാണ് ഉണ്ണിത്താനെതിരെ വധശ്രമം നടന്നത്. വാര്‍ത്തകൊടുത്തതുമായി ബന്ധപ്പെട്ട പകയാണ് വധശ്രമത്തിനുപിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Advertisement