എഡിറ്റര്‍
എഡിറ്റര്‍
ഞാനിനി സിനിമയിലേക്കില്ല, മകനെ സിനിമാ നടനാക്കണം: ഉണ്ണിമേരി
എഡിറ്റര്‍
Saturday 17th March 2012 4:55pm

വിവാഹശേഷം സിനിമയെ ഉപേക്ഷിച്ചവരും വിട്ടുനിന്നവരുമായ നടികളൊക്കെ തിരിച്ചുവരുന്ന സമയമാണിത്. സംവിധായകയായും നടിയമായുമൊക്കെ മുന്‍കാല നടിമാര്‍ തിരിച്ചെത്തുമ്പോള്‍ പഴയ മലയാളി യുവത്വത്തിന്റെ ആവേശമായിരുന്ന ഉണ്ണിമേരിക്ക് ഇതിലൊന്നും താല്‍പര്യമില്ല.

ഉണ്ണിമേരിക്കിപ്പോള്‍ 50 വയസ്സായി. ക്യാമറയ്ക്ക് മുന്നിലെത്തണമെന്ന ആഗ്രഹമേയില്ല. സിനിമ ഇപ്പോഴും ഇഷ്ടമാണ്. പുറത്തിറങ്ങുന്ന എല്ലാ ചിത്രങ്ങളും തിയ്യേറ്ററിലെത്തി കാണും. മകനെ അറിയപ്പെടുന്ന നടനാക്കണമെന്നാണ് ഇപ്പോഴത്തെ ആശ. അവന്റെ ആദ്യസിനിമ താമസിയാതെ പുറത്തുവരുമെന്നാണ് ഉണ്ണിമേരിയുടെ പ്രതീക്ഷ. മകനെ മാത്രമല്ല പേരക്കുട്ടിയെയും സിനിമയില്‍ കൊണ്ടുവരാന്‍ ആഗ്രഹമുണ്ടെന്നും നടി പറയുന്നു. ഒരു തമിഴ് പത്രത്തോടാണ് ഉണ്ണിമേരി ഇക്കാര്യം പറഞ്ഞത്.

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന താരമാണ് ഉണ്ണിമേരി. കോളിവുഡിലും മോളിവുഡിലും കൈനിറയെ സിനിമകള്‍. ആദ്യകാലത്ത് മാദകനടി എന്ന ലേബലിലായിരുന്നു. ക്രമേണ നായിക പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തു തുടങ്ങി. കണ്ണപ്പനുണ്ണി, തച്ചോളി അമ്പു, ഏപ്രില്‍ 18 തുടങ്ങിയ മലയാള സിനിമകളിലേയും ജാണി, മുന്താണൈ മുടിച്ച്, ചിപ്പിക്കുള്‍  മുത്ത് തുടങ്ങിയ തമിഴ് സിനിമകളിലേയും ഉണ്ണിമേരിയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. അന്തരംഗം എന്ന സിനിമയിലൂടെയാണ് തമിഴിലെത്തിയത്.

അതിനിടക്ക്, കോളേജ് അധ്യാപകനായ റെജോയ്യുമായുള്ള വിവാഹം നടന്നു. വിവാഹശേഷം വെള്ളിത്തിരയില്‍ അധികകാലം തുടര്‍ന്നില്ല. ഇപ്പോള്‍ മക്കളും കൊച്ചുമക്കളുമായി കഴിയുകയാണ് ഉണ്ണിമേരി.

Malayalam news

Kerala news in English

Advertisement