ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകം; ബി.ജെ.പി എം.എല്‍.എക്കെതിരെ കൊലപാതക കുറ്റം
national news
ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകം; ബി.ജെ.പി എം.എല്‍.എക്കെതിരെ കൊലപാതക കുറ്റം
ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2019, 11:51 pm

ലഖ്‌നൗ: ഉന്നാവോ ലൈംഗികാക്രണക്കേസിലെ സി.ബി.ഐ അന്വേഷണം നേരിടുന്ന ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിനും സഹോദരനുമെതിരേ കൊലപാതകക്കുറ്റം ചുമത്തി. പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ട കേസിലാണ് വിധി. ദല്‍ഹി പട്യാല ഹൈക്കോടതിയാണ് കുറ്റം ചുമത്തിയത്.

പെണ്‍കുട്ടിയുടെ പിതാവിന് നേരെ എം.എല്‍.എ അടക്കമുള്ളവര്‍ വന്‍ ഗൂഢാലോചന നടത്തിയെന്നു കോടതി നിരീക്ഷിച്ചു.

2017ല്‍ ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് കാണാനെത്തിയ, അന്ന് 17 വയസ് പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ എം.എല്‍.എ അടക്കമുള്ളവര്‍ ചേര്‍ന്ന് ലൈംഗികമായി ആക്രമിക്കുകയായിരുന്നു. പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്ന് യോഗി ആദിത്യനാഥിന്റെ വസതിയ്ക്ക് മുന്നില്‍ പെണ്‍കുട്ടിയും അമ്മയും തീകൊളുത്താനും ശ്രമിച്ചിരുന്നു.

പിന്നീട് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടിരുന്നു. സംഭവത്തിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറി. പിന്നാലെ കുല്‍ദീപ് സിംഗ് സെംഗാളിനെ ബി.ജെ.പി സസ്‌പെന്റ് ചെയ്തിരുന്നു.