എഡിറ്റര്‍
എഡിറ്റര്‍
കോളെജ് അധ്യാപകരെ ഏഴാം ശമ്പളകമ്മീഷന്‍ പരിധിയില്‍ വരുത്തും; തീരുമാനം 2016 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ
എഡിറ്റര്‍
Wednesday 11th October 2017 11:03pm


ന്യൂദല്‍ഹി: കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകളിലെയും എയ്ഡഡ് കോളേജുകളിലെയും അധ്യാപകരെ ഏഴാം ശമ്പള കമ്മിഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.2016 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് തീരുമാനം.

ഇതിന്‍പ്രകാരം 329 സംസ്ഥാന യൂണിവേഴ്സിറ്റികളിലെ 12,912 കോളേജുകളിലെ അധ്യാപകരുടെ ശമ്പളം വര്‍ധിക്കും. കേന്ദ്ര ഫണ്ടുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 43 യൂണിവേഴ്സിറ്റികളിലെ അദ്ധ്യാപകര്‍ക്കും തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. കേന്ദ്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന 119 സാങ്കേതിക സര്‍വകലാശാലകള്‍ക്കും ഭാവിയില്‍ പുതുക്കിയ ശമ്പളം ലഭിക്കും. ഐ.ഐ.ടി, ഐ.ഐ.എം, ഐ.ഐ.എസ്.സി, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡ്രസ്ട്രീരിയല്‍ എന്‍ജിനീയറിങ് തുടങ്ങിയവയ്ക്കാകും ഇത് ബാധകമാകുക.


Also read 22ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള; ഡെലിഗേറ്റുകളുടെ എണ്ണം കുറയ്ക്കുകയും ഫീസ് വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി ഏ.കെ ബാലന്‍


ഇതിലൂടെ അദ്ധ്യാപകരുടെ ശമ്പളത്തില്‍ 22 മുതല്‍ 28 ശതമാനം വരെ വര്‍ദ്ധനയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതായത് 10000 മുതല്‍ 50000 രൂപ വരെ ശമ്പളത്തില്‍ വര്‍ധനവ് ഉണ്ടാകും.

ഏഴാം ശമ്പള കമ്മിഷന്റെ പ്രധാന ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ നേരത്തെ തന്നെ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ അതെ സമയം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭിക്കുമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ കുറച്ചു കാത്തിരിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

Advertisement