എഡിറ്റര്‍
എഡിറ്റര്‍
യു.എസില്‍ വെളളക്കാരായ വംശീയവാദികളും ഫാസിസ്റ്റ് വിരുദ്ധരും തമ്മില്‍ ഏറ്റുമുട്ടല്‍: വെര്‍ജീനിയയില്‍ അടിയന്തരാവസ്ഥ
എഡിറ്റര്‍
Sunday 13th August 2017 12:44pm

വെര്‍ജീനിയ: യു.എസില്‍ വെളുത്തവര്‍ഗക്കാരായ വംശീയവാദികളും ഫാഷിസ്റ്റ് വിരുദ്ധരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ 32കാരിയായ യുവതി കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

വെള്ളക്കാരുടെ ചരിത്രം പറയുന്ന വെര്‍ജീനിയയിലെ പ്രതിമ മാറ്റണമെന്നാവശ്യപ്പെട്ടാണ് ഫാഷിസ്റ്റ് വിരുദ്ധര്‍ രംഗത്തുവന്നത്. എന്നാല്‍ ഇതിനെതിരെ ‘യുണൈറ്റ് ദ റൈറ്റ്’ എന്ന പേരില്‍ റാലി സംഘടിപ്പിച്ച് വെളുത്തവര്‍ഗക്കാരായ വംശീയവാദികള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് വെര്‍ജീനിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. റാലി നിയമവിരുദ്ധമാണെന്ന് പറഞ്ഞ് പൊലീസ് ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിഷേധക്കാര്‍ക്ക് ഇടയിലേക്ക് ഒരു കാര്‍ പാഞ്ഞുകയറിയതാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയത്. കാര്‍ ഓടിച്ചിരുന്നയാളെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

19ാം നൂറ്റാണ്ടില്‍ അമേരിക്കയിലുണ്ടായ ആഭ്യന്തര യുദ്ധത്തില്‍ സൈന്യത്തെ നയിച്ച ജനറല്‍ റോബര്‍ട്ട് ലീയുടെ പ്രതിമയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംഘര്‍ഷത്തിനു വഴിവെച്ചത്.

Advertisement