ഷബാന ആസ്മി തുക്‌ഡെ തുക്‌ഡെ ഗ്യാങ്ങിന്റെ പുതിയ നേതാവാണെന്ന് കേന്ദ്രമന്ത്രി
national news
ഷബാന ആസ്മി തുക്‌ഡെ തുക്‌ഡെ ഗ്യാങ്ങിന്റെ പുതിയ നേതാവാണെന്ന് കേന്ദ്രമന്ത്രി
ന്യൂസ് ഡെസ്‌ക്
Monday, 8th July 2019, 9:00 pm

ന്യൂദല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തുകയാണെന്ന പ്രസ്താവനയില്‍ നടി ഷബാന ആസ്മിയ്‌ക്കെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. അവാര്‍ഡ് വാപസി തുക്‌ഡെ തുക്‌ഡെ സംഘത്തിന്റെ പുതിയ നേതാവാണ് ഷബാന ആസ്മിയെന്ന് ഗിരിരാജ് സിങ് ട്വീറ്റ് ചെയ്തു.

‘ നമ്മള്‍ മിണ്ടാതിരുന്നാല്‍ എങ്ങനെ ശരിയാകും. എന്നാല്‍ വിമര്‍ശിച്ചാല്‍ നമ്മളെ രാജ്യദ്രോഹികളാക്കും. പക്ഷെ പേടിക്കരുത്. നമുക്ക് അവരുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.’ എന്നായിരുന്നു ഷബാന ആസ്മിയുടെ പ്രസ്താവന.

ഈ സാഹചര്യത്തോട് നാം പോരാടണം. അതിനു മുന്നില്‍ മുട്ട് വളക്കരുത്. മനോഹരമായ രാജ്യമാണ് ഇന്ത്യയെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഏത് ശ്രമവും രാജ്യത്തിന് ഗുണകരമല്ലെന്നും അവര്‍ പറഞ്ഞു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു ഷബാന ആസ്മിയുടെ പ്രതികരണം. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിനെ സാക്ഷിനിര്‍ത്തിയായിരുന്നു പ്രതികരണം.