എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു, കേരളം ഒന്നാം സ്ഥാനത്ത്
എഡിറ്റര്‍
Friday 21st June 2013 3:33pm

un-employment-in-india

ന്യൂദല്‍ഹി:  ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Ads By Google

രാജ്യത്ത് തൊഴില്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരികയും, തൊഴിലവസരങ്ങള്‍ കുറഞ്ഞതുമാണ് രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2009-2010ല്‍ രാജ്യത്തെ 36.5 പേരും തൊഴില്‍ ചെയ്യുന്നവരായിരുന്നു. എന്നാല്‍ 2010-2012 കാലഘട്ടത്തില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 35.4 ആയി കുറഞ്ഞു. ഇതോടെ  തൊഴിലില്ലായ്മയില്‍ 2.7 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.

ഇന്ത്യയില്‍ തൊഴില്‍ ചെയ്യുന്നവരില്‍ സ്ത്രീയിലും, പുരുഷന്മാരിലും  അനുപാതത്തില്‍ വ്യത്യസ്തമാണെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.
2009-2012 കാലഘട്ടത്തില്‍ തൊഴില്‍ ചെയ്യുന്ന പുരുഷന്റേയും,സ്ത്രീയുടേയും അനുപാതം ഒരുപോലെയായിരുന്നു. എന്നാല്‍ പുതിയ കണക്കില്‍  തൊഴിലില്ലായ്മ  18 ശതമാനത്തില്‍ നിന്ന് 16 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ലക്ഷകണക്കിന് സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ട്ടപ്പെട്ടന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ നഗര പ്രദേശങ്ങളില്‍ സ്ത്രീകളില്‍ തൊഴില്‍ വര്‍ദ്ധനുണ്ടായിട്ടുണ്ട്.

രാജ്യത്തെ തൊഴില്‍, തൊഴിലാല്ലായ്മ,  എന്നീ വിഷയത്തില്‍ ദി നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്‍ (എന്‍.എസ്.എസ്.ഒ) നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

കേരളമാണ് രാജ്യത്ത് തൊഴിലില്ലായ്മയില്‍ മുന്നിട്ട് നില്‍ക്കുന്ന ആദ്യ സംസ്ഥാനം. പശ്ചിമ ബംഗാളും,  ആസാമുമാണ് തൊട്ടടുത്ത് നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.

ഗ്രാമപ്രദേശങ്ങളില്‍ തൊഴില്‍ എടുക്കുന്ന ഒരാള്‍ക്ക് ദിവസം 150 രൂപയാണ് കിട്ടുന്നതെങ്കില്‍, നഗര പ്രദേശങ്ങളില്‍ 180 രൂപയാണ്.

ഇതിനാലാണ് കൂടുതല്‍ ആളുകള്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് നഗരപ്രദേശങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്നതെന്നും പഠനം തെളിയിക്കുന്നു.

Advertisement