എഡിറ്റര്‍
എഡിറ്റര്‍
യുവതലമുറയുടെ പ്രശ്‌നം സരിതയോ സൗരോര്‍ജമോ അല്ല: ഷിബു ബേബി ജോണ്‍
എഡിറ്റര്‍
Saturday 22nd June 2013 12:00am

Shibu Baby John, Narendra Modi

കോഴിക്കോട്:  യുവതലമുറയുടെ പ്രശ്‌നം സരിതയോ സൗരോര്‍ജമോ അല്ലെന്ന് തൊഴില്‍ മന്ത്രി ഷിബി ബേബി ജോണ്‍. അവരുടെ പ്രശ്‌നം തൊഴിലാണെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍ മേഖലകളില്‍ നിരന്തരമായി നടക്കുന്ന തട്ടിപ്പുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംഘടിപ്പിച്ച ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു മന്ത്രി.

Ads By Google

മലയാളികള്‍ പല മേഖലകളില്‍ നിന്ന് പുറന്തള്ളപ്പെടാന്‍ കാരണം യോഗ്യതയോ കഴിവോ ഇല്ലാഞ്ഞിട്ടല്ല. പ്രാപ്തി ഇല്ലാത്തതാണ് മലയാളി യുവാക്കള്‍ നേരിടുന്ന പ്രശ്‌നം. മികച്ച രീതിയില്‍ ആശയവിനിമയം നടത്താനുള്ള കഴിവ് യുവതലമുറയ്ക്കില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

കോഴ്‌സുകള്‍ പഠിച്ചിറങ്ങിയാല്‍ എല്ലാം പഠിച്ചിറങ്ങിയെന്ന ധാരണയാണ് യുവാക്കള്‍ക്ക്. തട്ടിപ്പുകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള കഴിവ് യുവാക്കള്‍ക്കുണ്ടാകണമെന്നും ഷിബി ബേബി ജോണ്‍ പറഞ്ഞു.

Advertisement