ഓസ്‌ട്രേലിയക്ക് വേണ്ടി വിന്‍ഡീസിനെ എറിഞ്ഞിട്ട് ഇന്ത്യക്കാരന്‍; അന്താരാഷ്ട്ര ക്രിക്കറ്റിലെ അപൂര്‍വ കഴിവുള്ള തമിഴ്‌നാട്ടുകാരന്റെ പ്രകടനത്തില്‍ ചാരമായി വെസ്റ്റ് ഇന്‍ഡീസ്
Under 19 world Cup
ഓസ്‌ട്രേലിയക്ക് വേണ്ടി വിന്‍ഡീസിനെ എറിഞ്ഞിട്ട് ഇന്ത്യക്കാരന്‍; അന്താരാഷ്ട്ര ക്രിക്കറ്റിലെ അപൂര്‍വ കഴിവുള്ള തമിഴ്‌നാട്ടുകാരന്റെ പ്രകടനത്തില്‍ ചാരമായി വെസ്റ്റ് ഇന്‍ഡീസ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th January 2022, 6:59 pm

അണ്ടര്‍ 19 ലോകകപ്പിന്റെ പുതിയ പതിപ്പിന് വെസ്റ്റ് ഇന്‍ഡീസില്‍ തുടക്കമായിരിക്കുകയാണ്. ഭാവിയിലെ താരങ്ങളുടെ പ്രകടനമെന്ന നിലയില്‍ ഐ.സി.സിയും ടീമുകളും ഏറെ പ്രധാന്യത്തോടെയാണ് ഈ ലോകകപ്പിനെ നോക്കിക്കാണുന്നത്.

വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു ആദ്യദിനത്തിലെ പ്രധാന മത്സരം. കളി കങ്കാരുക്കളും വിന്‍ഡീസും തമ്മിലായിരുന്നെങ്കിലും മത്സരത്തില്‍ തിളങ്ങിയത് തമിഴ്‌നാട്ടുകാരനായ നിവേദന്‍ രാധാകൃഷ്ണന്‍ എന്ന ഇന്ത്യന്‍ വംശജനാണ്.

മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും 31 റണ്‍സുകള്‍ നേടുകയും ചെയ്ത ബൗളിംഗ് ഓള്‍റൗണ്ടറായ നിവേദനാണ് വിന്‍ഡീസിന്റെ നട്ടെല്ലൊടിച്ചത്. നിവേദന്റെ പ്രകടനത്തിന്റെ മികവില്‍ ഓസീസ് മത്സരം തൂത്തു വാരുകയായിരുന്നു.

Ambidextrous spinner Nivethan Radhakrishnan ready to take Sheffield Shield  by storm for Tasmanian Tigers | Sportingnews

10 ഓവറില്‍ 48 റണ്‍സ് വഴങ്ങിയായിരുന്നു നിവേദന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. നിവേദനെ കൂടാതെ ടോഗ വിട്‌നി, കൊപ്പര്‍ കൊമേലി എന്നിവരും മൂന്ന് വിക്കറ്റുകള്‍ വീതം നേടി.

വിന്‍ഡീസിനെ 169 എന്ന സ്‌കോറില്‍ ഒതുക്കിയ ഓസീസ് 5.1 ഓവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യം കാണുകയായിരുന്നു.

ഇരു കൈകള്‍ കൊണ്ടും ബൗള്‍ ചെയ്യാന്‍ കഴിയുമെന്നതാണ് ഈ കൗമാരകതാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണഗതിയില്‍ ഇരു കൈകള്‍ കൊണ്ടും ബൗള്‍ ചെയ്യാനുള്ള കഴിവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അപൂര്‍വമാണ്. അതുകൊണ്ടുതന്നെ ഭാവിയിലേക്കുളള വാഗ്ദാനമായിട്ടാണ് ഈ ഇന്ത്യാക്കാരനെ ഓസ്ട്രേലിയ കണക്കാക്കുന്നത്.

Twitter Reacts To Chennai-Born Australian Cricketer Nivethan Radhakrishnan's  Ambidextrous Bowling In The U19 World Cup

ചെന്നെയിലായിരുന്നു നിവേദന്‍ ജനിച്ചത്. 10 വയസുവരെ ഇന്ത്യയില്‍ കഴിഞ്ഞ ശേഷം ഓസ്‌ട്രേലിയയിലേക്ക് നിവേദന്റെ കുംടുംബം കുടിയേറിപ്പാര്‍ക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Under 19 World Cup, Tamil Nadu origin Nivedhan Radhakrishnan shines for Australia