എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയില്‍ കളിക്കാന്‍ തയ്യാറല്ലെന്ന് പാക്ക് ക്രിക്കറ്റ് ടീമിന്റെ കടുംപിടുത്തം; അണ്ടര്‍ 19 ഏഷ്യാകപ്പ് വേദിമാറ്റി
എഡിറ്റര്‍
Saturday 12th August 2017 11:49pm

ന്യൂദല്‍ഹി:ബംഗളൂരു ആതിഥേയം വഹിക്കേണ്ടിയിരുന്ന അണ്ടര്‍ 19 ഏഷ്യാകപ്പ് ഇന്ത്യയില്‍ കളിക്കാന്‍ തയ്യാറല്ലയെന്ന പാകിസ്ഥാന്റെ നിലപാടിനെ തുടര്‍ന്ന് മാറ്റി. മലേഷ്യയാണ് പുതിയ വേദി. ഇന്ത്യയില്‍ തങ്ങളുടെ താരങ്ങള്‍ സുരക്ഷിതരായിരിക്കില്ലെന്ന പാക്ക ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സെയ്ദിയുടെ കടുംപിടുത്തം മൂലമാണ് വേദിമാറ്റിയത്.

പാക്ക് തീരുമാനത്തെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഐക്യകണ്ഠേനെയായിരുന്നു വേദി മാറ്റാനുള്ള തീരുമാനം. ബി.സി.സി.ഐ സെക്രട്ടറി അമിതാബ് ചൗധരിയും വേദി മാറ്റത്തെ എതിര്‍ത്തില്ല.

ബംഗളൂരുവില്‍ വേദി അനുവദിച്ചതിനു പിന്നാലെ പാകിസ്ഥാന്‍ ടീം കളിക്കുന്നുണ്ടെന്ന കാര്യം ഉള്‍പ്പെടുത്തി ബി.സി.സി.ഐ കേന്ദ്ര സര്‍ക്കാരിന് മുമ്പ് കത്തയിച്ചിരുന്നു.

ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ ടീമുകളെ കൂടാതെ യോഗ്യതാ നേടുന്ന നാലു ടീമുകള്‍ കൂടി ഏഷ്യാകപ്പില്‍ മത്സരിക്കും

Advertisement