എഡിറ്റര്‍
എഡിറ്റര്‍
അന്താരാഷ്ട്ര ആയുധ കരാര്‍ ഐക്യരാഷ്ട്ര സഭയില്‍
എഡിറ്റര്‍
Monday 18th March 2013 11:29am

ജനീവ: വിവിധ ലോകരാജ്യങ്ങളിലെ നയതന്ത്രജ്ഞരുടെ ഇടപെടലിനെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭയില്‍ അന്താരാഷ്ട്ര ആയുധ ഇടപാടിനെ കുറിച്ച് ചര്‍ച്ച  നടത്താന്‍ തീരുമാനിച്ചു. നിയമപരമല്ലാതെ നടക്കുന്ന ആയുധ ഇടപാട് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടാണ് ചര്‍ച്ച നടക്കുക.

Ads By Google

കഴിഞ്ഞ വര്‍ഷം ജൂലൈയിലും ഈ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാഷ്ട്രങ്ങളായ അമേരിക്കയുടേയും റഷ്യയുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ചര്‍ച്ച നടക്കാതെ പോവുകയായിരുന്നു.

ചര്‍ച്ച നടത്താന്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ അല്‍പ്പം സമയം ആവശ്യപ്പെടുകയായിരുന്നു. ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ഇന്ന് ആരംഭിക്കുന്ന ചര്‍ച്ച അടുത്ത രണ്ടാഴ്ച്ച വരെ നീണ്ടുനില്‍ക്കും.

Advertisement