കൊവിഡ് മനുഷ്യരാശിക്ക് ഭീഷണിയെന്ന് യു.എന്‍, മരണം 20000 കടന്നു അമേരിക്കയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തത് 10000 പേര്‍ക്ക്
World News
കൊവിഡ് മനുഷ്യരാശിക്ക് ഭീഷണിയെന്ന് യു.എന്‍, മരണം 20000 കടന്നു അമേരിക്കയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തത് 10000 പേര്‍ക്ക്
ന്യൂസ് ഡെസ്‌ക്
Thursday, 26th March 2020, 8:05 am

കൊവിഡ്-19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 20000 കടന്നു. 21000 പേരാണ് ഇതുവരെ കൊവിഡ് പിടിപെട്ട് മരിച്ചത്. കൊവിഡ്-19 മുനുഷ്യരാശിക്ക് ഭീഷണിയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോഗുട്ടറസ് അഭിപ്രായപ്പെട്ടു.

” കൊവിഡ്-19 മൊത്തം മനുഷ്യരാശിക്ക് ഭീഷണിയാണ്. മനുഷ്യരാശി ഒന്നടങ്കം പ്രതിരോധിക്കണം. ആഗോളതല നടപടിയും ഐക്യധാര്‍ഢ്യവും നിര്‍ണായകമാണ്, രാജ്യങ്ങളുടെ ഒറ്റയ്ക്കുള്ള നടപടി മതിയാവില്ല,” ആന്റോണിയോ ഗുട്ടറസ് പറഞ്ഞു. ഒപ്പം കൊവിഡിനെ പ്രതിരോധിക്കാന്‍ ദരിദ്ര രാജ്യങ്ങളെ സഹായിക്കാന്‍ 2 ബില്യണ്‍ഡോളര്‍ ധനസഹായം ഗുട്ടറസ് ആഗോളതലത്തില്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇറ്റലിയിലും സ്‌പെയിനും ആണ് നിലവില്‍ കൊവിഡ് വ്യാപകമായി പടരുന്നത്. ഇറ്റലിയില്‍ 7503 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 700 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലി കഴിഞ്ഞാല്‍ സ്‌പെയിനിലാണ് നിലവില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അമേരിക്കയില്‍ ഒറ്റ ദിവസത്തിനിടയില്‍ 10000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 54453 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 737 മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് 19 ന്റെ അടുത്ത ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത് അമേരിക്കയാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പുണ്ടായിരുന്നു.