എഡിറ്റര്‍
എഡിറ്റര്‍
ലോകത്ത് പകുതിയലധികം പേരും ഇന്റര്‍നെറ്റുമായി ബന്ധമില്ലാത്തവര്‍; യു.എന്‍
എഡിറ്റര്‍
Tuesday 22nd September 2015 11:38am

Internet

ലോകത്തെ പകുതിയലധികം പേരും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റിന്റെ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തവരാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. യു.എന്നിന്റെ ബ്രോഡ്ബാന്റ് കമ്മീഷന്‍ ഫോര്‍ ഡിജിറ്റല്‍ ഡെവലപ്‌മെന്റ് വിങ്ങാണ് ‘ദി സ്റ്റേറ്റ് ഓഫ് ബ്രോഡ്ബാന്റ് 2015’ എന്ന റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നത്.

റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ 57% ആളുകള്‍ക്ക് ഇന്റര്‍നെറ്റുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ലോകത്തേയ്ക്കു കടന്നു വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2.9 ദശലക്ഷം ആളുകളായിരുന്നു ബ്രോഡ്ബാന്റ് ഉപയോഗിച്ചിരുന്നത്. അത് ഈ വര്‍ഷം 3.2 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.

വികസിത, വികസ്വര രാഷ്ട്രങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെപ്പറ്റിയും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. വികസിത രാഷ്ട്രങ്ങളില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം പൂര്‍ണ്ണതയോടടുക്കുകയാണ്. എന്നാല്‍ വിരസ്വര രാജ്യങ്ങളില്‍ 35% ആളുകളേ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നള്ളൂ. വികസനകാര്യത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന 48 രാജ്യങ്ങളില്‍ (അവികസിത രാജ്യങ്ങള്‍) വെറും 10 ശതമാനമാണ് ഇന്റര്‍നെറ്റിലൂടെ ലോകവുമായി സംവദിക്കുന്നത്. ആകെയുള്ള 196 ലോകരാഷ്ട്രങ്ങളില്‍ 79 രാജ്യങ്ങളിലാണ് പകുതിയിലേറെപ്പേര്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുള്ളവരായി ഉള്ളത്.

ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 10 രാജ്യങ്ങളും യൂറോപ്പിലാണ്. ഏറ്റവും കുറവ് സഹാറ മരുഭൂപ്രദേശത്തെ ആഫ്രിക്കന്‍ രാജ്യങ്ങളിലും. എറിട്രിയ എന്ന ആഫ്രിക്കന്‍ രാജ്യത്ത് പെറും 1% മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍.

ഒരു രാജ്യത്ത് നൂറില്‍ എത്രപേര്‍ക്ക് ഇന്റര്‍നെറ്റുമായി ബന്ധപ്പെടാന്‍ കഴിയുന്നുണ്ട് എന്ന പരിശോധനയില്‍ ഇന്ത്യ 131ാം സ്ഥാനത്താണ്. നൂറില്‍ 1.2 ഇന്ത്യക്കാര്‍ക്കാണ് കണക്ഷനുള്ളത്. ഒന്നാം സ്ഥാനം മൊണാക്കോയ്ക്കാണ്; നൂറില്‍ 46.8 പേര്‍. രണ്ടാം സ്ഥാനം നൂറില്‍ 46 പേരുമായി സ്വിറ്റ്‌സര്‍ലാന്റ്.

Advertisement