എഡിറ്റര്‍
എഡിറ്റര്‍
ഉംറ വിസ കാലാവധി 15 ദിവസമാക്കും
എഡിറ്റര്‍
Wednesday 27th August 2014 5:32pm

hajj-3

ജിദ്ദ: ഉംറ വിസ കാലാവധി പരമാവധി 15 ദിവസമാക്കുമെന്ന് സൗദി ഹജ്ജ് കാര്യാലയം അറിയിച്ചു. ഇത് സംബന്ധിച്ച പുതിയ ഉംറ നിയമം അടുത്ത സീസണ്‍ മുതല്‍ നടപ്പാക്കുമെന്നും കാര്യാലയം വ്യക്തമാക്കി.

മദീനയില്‍ ഹജ്ജ് മന്ത്രാലയത്തിലെ ഉംറ വിഭാഗം ഉന്നത ഉദ്യോഗസ്ഥരുമായും ഉംറ സേവന സ്ഥാപന മേധാവികളുമായും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് വിദേശതീര്‍ത്ഥാടകരുടെ ഉംറ വിസ കാലാവധി ഉയര്‍ത്തുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.

ഹറമിന്റെയും മതാഫിന്റെയും  വ്യാപ്തിക്കനുസരിച്ച് തീര്‍ത്ഥാടകരെ നിയന്ത്രിക്കാനും റമദാനില്‍ മക്കയില്‍ വിദേശ തീര്‍ത്ഥാടകര്‍ അനിയന്ത്രിതമായി തമ്പടിക്കുന്നത് ഒഴിവാക്കാനും പുതിയ ഉംറ നിയമത്തില്‍ വ്യവസ്ഥയുണ്ട്. തീര്‍ത്ഥാടകരുടെ താമസസ്ഥലങ്ങളെക്കുറിച്ച് ഹജ്ജ് മന്ത്രലായത്തിന് കൈമാറാനും വ്യവസ്ഥയുണ്ട്. പുതിയ നിയമത്തിന്‍മേല്‍ അഭിപ്രായമറിയിക്കാന്‍ ഉംറ സര്‍വിസ് കമ്പനികള്‍ ഒരാഴ്ച്ചത്തെ സമയം അനുവദിച്ചു.

Advertisement