Administrator
Administrator
മന്ത്രിമാരുടെ സ്വത്തുവിവരം വെബ്സൈറ്റില്‍:മുഖ്യമന്ത്രി
Administrator
Thursday 2nd June 2011 6:11pm

ummenchandiതിരുവനന്തപുരം:മുഖ്യമന്ത്രിയുള്‍പ്പടെയുള്ള മന്ത്രിമാരുടെയും ബന്ധുക്കളുടെയും സ്വത്തുവിവരം വെബ്‌സൈറ്റിലൂടെ വെളിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടി തിരുവനന്തപുരത്ത് പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സ്വത്തുവിവരവും ടെണ്ടറുകളുടെ വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയെക്കുറിച്ചു വിവരം തരുന്നവരുടെ സുരക്ഷ ഉറപ്പാക്കും. ലോക്പാല്‍ ബില്ലിനു സമാനമായി കേരളത്തില്‍ ലോകായുക്ത ശക്തമാക്കും. ലോകായുക്ത നിയമത്തിലുള്ള പോരായ്മകള്‍ പരിഹരിക്കും.സാമൂഹ്യനേട്ടവും സുതാര്യതയുമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി 24 മണിക്കൂറും ജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ സൗകര്യമൊരുക്കും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്കപരിപാടികളും മാസത്തിലൊരിക്കല്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തിലുള്ള ജനസമ്പര്‍ക്ക പരിപാടികളും നടത്തും. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഓഫീസുകള്‍തമ്മില്‍ മോണിറ്ററിംഗ് ആന്റ് ഇംപ്ലിമെന്റിംഗ് സെല്ലിന്റെ കീഴില്‍ നെറ്റ്‌വര്‍ക്കിംഗ് സിംസ്റ്റം നടപ്പിലാക്കും. ഇ-ഗവേണ്‍സില്‍ വകുപ്പുതല കോഓര്‍ഡിനേഷന്‍ നടത്തും. റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ ഈ നൂറുദിവസത്തിനുള്ളില്‍ നടപടിയെടുക്കും. എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും വെബ്‌സൈറ്റില്‍ ലഭ്യമാക്കും. ആരോഗ്യസുരക്ഷാ ഇന്‍ഷുറന്‍സ് പരിപാടി വിപുലമാക്കും. റോഡപകടങ്ങളില്‍ പെട്ടവരുടെ ഇന്‍ഷുറന്‍സ് പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement