Administrator
Administrator
പോലീസ് അസോസിയേഷന്റെ ശുപാര്‍ശ മുഖ്യമന്ത്രി തള്ളി
Administrator
Saturday 18th June 2011 4:40pm

umman-chandyതിരുവനന്തപുരം: പോലീസ് തലപ്പത്തെ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് പോലീസ് അസോസിയേഷന്‍ നല്‍കിയ ശുപാര്‍ശകള്‍ മുഖ്യമന്ത്രി തള്ളി. സ്ഥലം മാറ്റങ്ങള്‍ ഉടന്‍ നടപ്പിലാക്കരുതെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി തള്ളിയത്.

പോലീസ് തലപ്പത്ത് സര്‍ക്കാര്‍ വീണ്ടും അഴിച്ചുപണി നടത്തി. എസ്.ശ്രീജിത്തിനെ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയായും ഡിജിപി ജംഗ്പാംഗിയെ പോലീസ് ഹൗസിംഗ് കോര്‍പറേഷന്‍ എം.ഡിയായും എ.ഡി.ജി.പി മുഹമ്മദ് യാസിനെ കേരളാ ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് എം.ഡിയായും മാറ്റി നിയമിച്ചു.

സബ് ഇന്‍സ്‌പെക്ടര്‍ തലം മുതല്‍ സ്ഥലം മാറ്റമുണ്ടാകും. വിജിലന്‍സിലെയും ക്രൈംബ്രാഞ്ചിലെയും ഏഴ് ബറ്റാലിയനുകളില്‍ മിക്കവരെയും സ്ഥലം മാറ്റുന്നുണ്ട്.

Advertisement