എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി ഫണ്ട് ചെയ്യുന്ന കോമഡി ചാനലുകളോട് ഞാന്‍ സംസാരിക്കാറില്ല; നിങ്ങളുടെ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞേക്ക്: അര്‍ണബിനോട് ഉമര്‍ ഖാലിദ്
എഡിറ്റര്‍
Saturday 5th August 2017 1:27pm

ചാനലിലേക്ക് ചര്‍ച്ചയ്ക്കായി ക്ഷണിച്ച റിപ്പബ്ലിക് ടി.വിയ്ക്ക് ട്വിറ്ററിലൂടെ മറുപടിയുമായി ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ്. ബി.ജെ.പി ഫണ്ട് ചെയ്യുന്ന ഇത്തരം കോമഡി ചാനലുകളോട് സംസാരിക്കാന്‍ എന്നെക്കിട്ടില്ല എന്നാണ് ഉമര്‍ പറഞ്ഞത്.

‘ റിപ്പബ്ലിക് ടി.വിയുടെ മുഖ്യ മണ്ടന്‍ അറിയാന്‍, എന്നെത്തേടി വരേണ്ടയെന്ന് നിങ്ങളുടെ റിപ്പോര്‍ട്ടര്‍മാരോട് പറയൂ. ബി.ജെ.പി ഫണ്ടിലുള്ള കോമഡി ചാനലുകളോട് ഞാന്‍ സംസാരിക്കാറില്ല. ‘ എന്നാണ് ഉമര്‍ പറഞ്ഞത്.


Must Read: ‘ഇപ്പോള്‍ ഞങ്ങളല്ലേ ഭരിക്കുന്നത്’ ബീഹാറിന്റെ ബീഫീന്റെ പേരില്‍ യുവാക്കളെ ആക്രമിച്ചതിനെ ന്യായീകരിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍


ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കിടയില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ ക്യാമ്പസില്‍ പട്ടാള ടാങ്ക് സ്ഥാപിക്കണമെന്ന വി.സിയുടെ ആവശ്യം ചര്‍ച്ചയാതിനു പിന്നാലെ ഇതുസംബന്ധിച്ച പ്രതികരണത്തിനായി സമീപിച്ച റിപ്പബ്ലിക് ടി.വി അധികൃതര്‍ക്കാണ് ഉമര്‍ ഖാലിദിന്റെ മറുപടി.

രാജ്യം നേരിടുന്ന തൊഴിലില്ലായ്മയെയും കര്‍ഷക ആത്മഹത്യയെയും വിലക്കയറ്റത്തെയും കുറിച്ച് ചര്‍ച്ച ചെയ്യാതെ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തുന്ന മാധ്യമങ്ങളെയും ഉമര്‍ ട്വിറ്ററിലൂടെ വിമര്‍ശിക്കുന്നുണ്ട്.

നേരത്തെ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചെന്നാരോപിച്ച് ജെ.എന്‍.യുവില്‍ വിവാദമുണ്ടായ വേളയില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി നേതാക്കളെ രാജ്യദ്രോഹികളായി ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരില്‍ പ്രധാനി അര്‍ണബായിരുന്നു. ടൈംസ് നൗ ചാനലിന്റെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഉമര്‍ ഖാലിദിനെ സംസാരിക്കാന്‍ അനുവദിക്കാതെ ഏകപക്ഷീയമായി ആക്രമിക്കുന്ന സമീപനമായിരുന്നു അര്‍ണബ് സ്വീകരിച്ചത്.

Advertisement