പന്തളം പ്രതാപനെതിരെ മത്സരിച്ചതിന് പുറത്താക്കിയ ഉല്ലാസ് പന്തളത്തെ തിരിച്ചെത്തിച്ച് കോണ്‍ഗ്രസ്
Kerala Election 2021
പന്തളം പ്രതാപനെതിരെ മത്സരിച്ചതിന് പുറത്താക്കിയ ഉല്ലാസ് പന്തളത്തെ തിരിച്ചെത്തിച്ച് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd March 2021, 6:59 pm

പത്തനംതിട്ട: സിനിമാ- മിനി സ്‌ക്രീന്‍ താരം ഉല്ലാസ് പന്തളം കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പത്ത് വര്‍ഷം മുന്‍പ് ഉല്ലാസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായിരിക്കെ പന്തളം പ്രതാപനെതിരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാണ് ഉല്ലാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ പന്തളം പ്രതാപന്‍ ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പാളയത്തിലാണ്.

ഇതോടെയാണ് ഉല്ലാസിനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉല്ലാസിനെ ഷാളണിയിച്ച് കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്.

സ്‌റ്റേജ് ഷോയിലും റിയാലിറ്റി ഷോയിലും സജീവസാന്നിധ്യമായ ഉല്ലാസ് സിനിമകൡും അഭിനയിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ullas Pandalam Congress Youth Congress Kerala Election 2021