ആര്‍.എസ്.എസ് നേതാവിന്റെ ജന്മവാര്‍ഷികം ആഘോഷിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യു.ജി.സിയുടെ ഉത്തരവ്
national news
ആര്‍.എസ്.എസ് നേതാവിന്റെ ജന്മവാര്‍ഷികം ആഘോഷിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യു.ജി.സിയുടെ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th November 2023, 1:40 pm

മുംബൈ: ആര്‍.എസ്.എസ് നേതാവും എ.ബി.വി.പി സ്ഥാപകനുമായ ദത്താജി ഡിസോക്കറിന്റെ നൂറാം ജന്മദിനം ആഘോഷിക്കാന്‍ യു.ജി.സി നിര്‍ദശം. മഹാരാഷ്ട്രയിലെ കോളേജുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കുമാണ് യു.ജി.സി നിര്‍ദേശം നല്‍കിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റികളിലെയും കോളേജുകളിലെയും മുഴുവന്‍ കുട്ടികളെയും പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കണമെന്നും ഈ മാസം 21ന് യു.ജി.സി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും യുവനജനങ്ങള്‍ക്കും പ്രചോദനമായ നേതാവാണ് എന്നാണ് യു.ജി.സിയുടെ ഉത്തരവില്‍ ആര്‍.എസ്.എസ്. നേതാവും എ.ബി.വി.പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ ഡിഡോക്കറെ വിശേഷിപ്പിച്ചിരിക്കുന്നത്.

2023 ഓഗസ്റ്റ് 7 മുതല്‍ 2024 ഓഗസ്റ്റ് 7 വരെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ഡിഡോക്കറുടെ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഈ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കണമെന്നാണ് യൂണിവേഴ്‌സിറ്റി, കോളേജ് അധികൃതര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നത്.

അതേ സമയം യു.ജി.സി നിര്‍ദേശത്തിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയുടെ യുവജന വിഭാഗമായ യുവസേന എതിര്‍പ്പറിയിച്ചിട്ടുണ്ട്. ഉത്തരവ് പിന്‍വലിക്കണമെന്നും ആര്‍.എസ്.എസ് നേതാവിന്റെ ജന്മദിനം ആഘോഷിക്കേണ്ടത് ആര്‍.എസ്.എസിന്റെയും അവരുടെ പാര്‍ട്ടികളുടെയും ഫണ്ട് ഉപയോഗിച്ച് വേണമെന്നും യുവസേന നേതാവ് പ്രദീപ് സാവന്ത് പറഞ്ഞു. ഇത്തരം പരിപാടികള്‍ കോളേജുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും മേല്‍ അടിച്ചേല്‍പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

content content : UGC orders educational institutes to celebrate RSS leader’s birth anniversary