എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറം ഉപതെരഞ്ഞെടുപ്പ്; ലോകസഭാ മണ്ഡലത്തിലെ ഏഴില്‍ അഞ്ച് അസംബ്ലി മണ്ഡലങ്ങളിലും യു.ഡി.എഫിന് ലീഡ്
എഡിറ്റര്‍
Monday 17th April 2017 8:16am

 

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പതിമൂന്നായിരം കഴിഞ്ഞു. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഫലം പുറത്ത് വന്നത് മുതല്‍ യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം തുടരുകയാണ്. എന്നാല്‍ തുടക്കം മുതല്‍ കൊണ്ടോട്ടിയിലും വള്ളിക്കുന്നിലും എം.ബി ഫൈസലാണ് മുന്നിട്ട് നില്‍ക്കുന്നത്.

എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ നിന്ന് വരെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ ലഭിക്കുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്. വള്ളിക്കുന്നില്‍ നേരിയ ലീഡ് മാത്രമാണ് ഫൈസലിനുള്ളത്.

റെക്കോര്‍ഡ് ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷ യു.ഡി.എഫ് ക്യാമ്പുകളില്‍ വീണ്ടും എത്തിക്കഴിഞ്ഞിരിക്കുകയാണ്. വിജയം ഉറപ്പിച്ച യു.ഡി.എഫ് പ്രവര്‍ത്തര്‍ ആഹ്ലാദ പ്രകടനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.

17252 വോട്ടുകള്‍ക്കാണ് കുഞ്ഞാലിക്കുട്ടി നിലവില്‍ ലീഡ് ചെയ്യുന്നത്. എല്‍.ഡി.എഫിന് ലീഡ് പ്രതീക്ഷിച്ചിടത്ത് വേണ്ടത്ര വോട്ട് പോലും ലഭിച്ചില്ലെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Advertisement