എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് നാളെ യു.ഡി.എഫ് ഹര്‍ത്താല്‍
എഡിറ്റര്‍
Wednesday 5th April 2017 1:58pm

 

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസാഥാനത്ത് നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്രം പാല്‍, തുടങ്ങിയ അവശ്യ സര്‍വ്വീസുകളേയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


Also read സഖാവേ അവരുടെ മകന്‍ ജീവിച്ചിരിപ്പില്ല; നിപിന്‍ നാരയണന്റെ ചിത്രങ്ങള്‍ കാണാം 


ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് പൊലീസ് നടപടിയെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. പൊലിസിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വി.എം സുധീരനും ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് നടപടിയെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാരിനെ നാറ്റിക്കാനാണോ ശ്രമമെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും വി.എസ് ഡി.ജി.പി ലോക്നാഥ് ബെഹ്റയെ ഫോണില്‍ വിളിച്ച് ചോദിച്ചിരുന്നു.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോടും തിരുവനന്തപുരത്തും ബി.ജെ.പിയും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Advertisement