'താങ്ക്‌സ് സല്‍മാന്‍ ഖാന്‍, നിങ്ങളുടെ ആ പ്രവര്‍ത്തനത്തിന്'; താരത്തിന് നന്ദി പറഞ്ഞ് ഉദ്ദവ് താക്കറെ
national news
'താങ്ക്‌സ് സല്‍മാന്‍ ഖാന്‍, നിങ്ങളുടെ ആ പ്രവര്‍ത്തനത്തിന്'; താരത്തിന് നന്ദി പറഞ്ഞ് ഉദ്ദവ് താക്കറെ
ന്യൂസ് ഡെസ്‌ക്
Sunday, 31st May 2020, 11:15 am

മുംബൈ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുംബൈ പൊലീസിന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഒരു ലക്ഷം ബോട്ടില്‍ സാനിറ്റൈസറുകള്‍ വിതരണം ചെയ്തിരുന്നു. ഇതിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രി നന്ദി അറിയിച്ചത്.

‘സല്‍മാന്‍ ഖാന്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന മുംബൈയിലെ പൊലീസുകാര്‍ക്ക് ഒരു ലക്ഷം സാനിറ്റൈസറുകള്‍ എത്തിച്ചതില്‍ നന്ദി’, എന്നായിരുന്നു ഉദ്ദവ് താക്കറെ ട്വീറ്റ് ചെയ്തത്.

കൊവിഡ് പ്രതിരോധത്തിനായി സല്‍മാന്‍ ഖാന്‍ നേരത്തെയും സഹായങ്ങള്‍ നല്‍കിയിരുന്നു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദിവസ വേതനക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി ആരംഭിച്ചത് സല്‍മാനായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഫാന്‍സ് ക്ലബ്ബുകളുടെ പിന്തുണയോടെ ഗ്രാമ പ്രദേശങ്ങളില്‍ റേഷന്‍ വിതരണവും നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക