എഡിറ്റര്‍
എഡിറ്റര്‍
ചരിത്രത്തിലാദ്യമായി ജീ-മെയിന്‍ പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക്; നേടിയത് ദളിത് വിദ്യാര്‍ത്ഥി
എഡിറ്റര്‍
Friday 28th April 2017 7:36pm

ജയ്പൂര്‍: ഐ.ഐ.ടി-ജീ മെയിന്‍ പരീക്ഷയില്‍ ചരിത്രത്തിലാദ്യമായി ഒരു വിദ്യാര്‍ത്ഥി 100 ശതമാനം മാര്‍ക്ക് നേടി. എം.ഡി.എസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കല്‍പ്പിത് വീര്‍വാളാണ് 360-ല്‍ 360 മാര്‍ക്കും നേടി ചരിത്ര നേട്ടം സ്വന്തമാക്കിയത്.

അഖിലേന്ത്യാ തലത്തിലെ ഒന്നാം റാങ്കുകാരനും കല്‍പ്പിത് തന്നെയാണ്. ഇന്നലെയാണ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത്. ജനറല്‍ വിഭാഗത്തിലും എസ്.സി വിഭാഗത്തിലും ഒന്നാമനാണ് കല്‍പ്പിത്.


Also Read: ‘കശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ചയ്ക്കില്ല’; കശ്മീര്‍ വിഷയത്തില്‍ സുപ്രീം കോടതിയോട് കേന്ദ്രം


പുഷ്‌കര്‍ ലാല്‍ വീര്‍വാളിന്റേയും പുഷ്പയുടേയും മകനാണ് കല്‍പ്പിത്. ഉദയ്പൂരിലെ മഹാരണ ഭൂപാല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ കമ്പോണ്ടറാണ് പുഷ്‌കര്‍. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയാണ് കല്‍പ്പിതിന്റെ അമ്മ പുഷ്പ.

ജോധ്പൂര്‍ എയിംസിലെ മെഡിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് കല്‍പ്പിതിന്റെ ജ്യേഷ്ഠന്‍. പരിശീലന സ്ഥാപനത്തിലേയും സ്‌കൂളിലേയും മികച്ച വിദ്യാര്‍ത്ഥിയാണ് കല്‍പ്പിത്. അടുത്ത മാസം നടക്കുന്ന ജീ അഡ്വാന്‍സ്ഡ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് താനെന്നാണ് കല്‍പ്പിത് പറയുന്നത്.

Advertisement