എഡിറ്റര്‍
എഡിറ്റര്‍
വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു:എ.കെ ആന്റണി
എഡിറ്റര്‍
Sunday 24th March 2013 12:23pm

ന്യൂദല്‍ഹി: വിവാദങ്ങള്‍ ഒഴിവാക്കി മുന്നോട്ട് പോകുന്നതാണ് യു.ഡി.എഫിന് നല്ലതെന്ന് കേന്ദ്രമന്ത്രി എ.കെ ആന്റണി. അനാവശ്യ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെയും പുരോഗതിയെയും ബാധിച്ചു.

Ads By Google

കേരളത്തില്‍ അടുത്തിടെ ഉണ്ടായിരുന്ന വിവാദങ്ങള്‍ യു.ഡി.എഫിന് ഒഴിവാക്കാമായിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കി മുന്നോട്ട് പോകുന്നതാണ് യു.ഡി.എഫിനും കോണ്‍ഗ്രസിനും നല്ലതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൂടാതെ കടല്‍ക്കൊലകേസില്‍ സുപ്രീംകോടതിയുടെ നിലപാട് ചരിത്രപരമാണെന്നും എ.കെ ആന്റണി അഭിപ്രായപ്പെട്ടു.

സി.പി.ഐ നേതാവ് ടി.വി തോമസിന് വഴി നീളെ മക്കളുള്ളത് തനിക്കറിയാമെന്നും, തോമസിന്റെ പോലെ താന്‍ പെണ്ണുപിടിച്ചിട്ടില്ലെന്നും പി.സി ജോര്‍ജ് ആക്ഷേപിച്ചിരുന്നു.

തന്റെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ടി.വി തോമസിനെയും, മന്ത്രി ഗണേശ്, കെ.ബാലകൃഷ്ണപ്പിള്ള, ജെ.എസ്.എസ് നേതാവ് ഗൗരിയ്മ്മയെയും തെറി വിളിച്ചിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് പി.സി ജോര്‍ജ്ജിനെതിരെ നടപടി ആവശ്യപ്പെട്ട് ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെ.എസ്.എസ് യു.ഡി.എഫിനോട് ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രീയ കേരളത്തില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് ആന്റണി പറഞ്ഞത്.

 

Advertisement