ആരാണ് ഇയാളെയൊക്കെ വിജയിപ്പിച്ചത്? യോഗി ആദിത്യനാഥിനെതിരെ യു.എ.ഇ രാജകുമാരി
national news
ആരാണ് ഇയാളെയൊക്കെ വിജയിപ്പിച്ചത്? യോഗി ആദിത്യനാഥിനെതിരെ യു.എ.ഇ രാജകുമാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd September 2021, 3:41 pm

ഷാര്‍ജ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യു.എ.ഇ രാജകുമാരി ഷെയ്ഖ ഹെന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി. യോഗി ആദിത്യനാഥിന്റെ പഴയ സ്ത്രീവിരുദ്ധ ലേഖനത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു രാജകുമാരിയുടെ പ്രതികരണം.

‘ആരാണിയാള്‍? എങ്ങനെയാണിയാള്‍ക്കിത് പറയാന്‍ പറ്റുന്നത്. ആരാണിദ്ദേഹത്ത വോട്ട് ചെയ്ത് വിജയിപ്പിച്ചത്,’ രാജകുമാരി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ സംസ്‌കാരത്തിലെ സ്ത്രീകള്‍ എന്ന പേരില്‍ തന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ യോഗി എഴുതിയ ലേഖനമാണ് രാജകുമാരിയെ ചൊടിപ്പിച്ചത്. സ്ത്രീകള്‍ സ്വാതന്ത്രത്തിന് അര്‍ഹരല്ലെന്നും അവര്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

യു.എ.ഇ രാജകുടുംബാംഗമായ ഖാസിമി ഷാര്‍ജയിലാണ് ജനിച്ച് വളര്‍ന്നത്. പിതാവ് ഡോക്ടറാണ്. മാതാവ് യു.എ.ഇയിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പലും.

ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ഖാസിമി, യു.എ.ഇയിലെ വ്യവസായ പ്രമുഖരിലൊരാളാണ്.


അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തക കൂടിയായ ഇവര്‍ യു.എ.ഇയിലെ പ്രശസ്ത ഫാഷന്‍-ലൈഫ് സ്‌റ്റൈല്‍ മാഗസിനായ ‘വെല്‍വെറ്റ്’ചീഫ് എഡിറ്ററാണ്. ദുബായ് ഫാഷന്‍ വീക്കിന്റെ അമരക്കാരിലൊരാള്‍ കൂടിയായ ഖാസിമി ‘The Black Book of Arabia’എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: UAE Princess slams Yogi Adithyanath