എഡിറ്റര്‍
എഡിറ്റര്‍
യു.എ.ഇയില്‍ ഇന്ധനവില കുറയുന്നു
എഡിറ്റര്‍
Thursday 28th July 2016 5:51pm

uae petrol pump
അബുദാബി:  യു.എ.ഇയില്‍ ഇന്ധനവില കുറയുന്നു. യു.എ.ഇ ഊര്‍ജ്ജ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവിലയിലുണ്ടായ കുറവ് യു.എ.ഇയിലും പ്രതിഫലിക്കുകയാണ്.

പുതുക്കിയ വില പ്രകാരം സൂപ്പര്‍98 ന് 1.73 ദിര്‍ഹമായിരിക്കും വില നേരത്തെ ഇത് 1.88 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95ന് 1.62 ദിര്‍ഹമാണ് പുതുക്കിയ വില. നേരത്തെ ഇത് 1.77 ദിര്‍ഹമായിരുന്നു.  ഈപ്ലസ് 91 1.70 ദിര്‍ഹത്തില്‍ നിന്ന് 1.55 ദിര്‍ഹമായി കുറയും. ഡീസല്‍ വില 1.85 ദിര്‍ഹത്തില്‍ നിന്ന് 1.56 ദിര്‍ഹമായും കുറയും.

കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഇത് ആദ്യമായാണ് രാജ്യത്ത് ഇന്ധനവില കുറയുന്നത്.  ഓഗസ്റ്റ് 1മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

Advertisement