എഡിറ്റര്‍
എഡിറ്റര്‍
സിറിയയിലെ വിമതര്‍ക്ക് യു.എസ് ആയുധസഹായം നല്‍കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Friday 14th June 2013 1:26pm

obama-sad

വാഷിങ്ടണ്‍: സിറിയയിലെ വിമത സൈന്യത്തിന് അമേരിക്ക ആയുധസഹായം നല്‍കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്.  യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനം സംബന്ധിച്ച വിശദാംശങ്ങള്‍ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
Ads By Google

നേരിട്ടുള്ള സൈന്യ സഹായം വിമതര്‍ക്ക് നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും എന്ത് തരം ആയുധങ്ങങ്ങളാണ് നല്‍കുക, എന്ന് ഇവ ലഭ്യമാക്കും തുടങ്ങിയ വിവരങ്ങള്‍ യു.എസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയില്ല.

തലസ്ഥാനമായ ഡമാസ്‌കസിലെ വിമതര്‍ക്ക് നേരെ പ്രസിഡന്റ് ബഷാര്‍ അല്‍ ആസദിന്റെ സൈന്യം രാസായുധങ്ങള്‍ പ്രയോഗിച്ചു എന്ന അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റ് അഡൈ്വസറായ ബെന്‍ റൊദേസ് ആണ് ആരോപണമുന്നയിച്ചത്.

കുറഞ്ഞ അളവിലാണ് രാസായുധം പ്രയോഗിച്ചിട്ടുള്ളതെന്നും 150 പേരോളം ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായിട്ടാണ് അമേരിക്കയുടെ കണക്കുകൂട്ടലെന്നും ഇയാള്‍ വ്യക്തമാക്കി.

രാസായുധം പ്രയോഗിച്ചതിന്റെ വ്യക്തമായ തെളിവുകള്‍ അമേരിക്കയ്ക്ക് ലഭിച്ചതായും ബെന്‍ റൊദേസ് വ്യക്തമാക്കി. രാസായുധം പ്രയോഗിക്കുന്നതിനെതിരേ നേരത്തെ തന്നെ അമേരിക്ക സിറിയയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇത്തരം നടപടിയുണ്ടായാല്‍ എല്ലാ സീമകളും ലംഘിക്കുന്നതിന് തുല്യമായിരിക്കുമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.

വിമതര്‍ കീഴടക്കിയ ഖുസൈര്‍ സൈന്യം തിരിച്ചു പിടിക്കുകയും മറ്റ് പ്രധാന മേഖലകളായ ഹോംസ്, അലപ്പൊ എന്നിവിടങ്ങളില്‍ സൈന്യം കടുത്ത ആക്രമണം നടത്തുകയും ചെയ്തതോടെ പ്രതിരോധത്തിലായ വിമത സൈന്യത്തിന് ഊര്‍ജം പകരുന്നതാണ് അമേരിക്കയുടെ ഈ പ്രഖ്യാപനം.

ഫ്രീ സിറിയന്‍ ആര്‍മി എന്ന പ്രധാന വിമതസൈന്യത്തിന്റെ നേതാവ് സലിം ഇദ്രിസ് അമേരിക്കയോട് കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ചു.

Advertisement