എഡിറ്റര്‍
എഡിറ്റര്‍
മനുഷ്യക്കടത്ത്: യു.എസ്സിന്റെ മോശം പട്ടികയില്‍ റഷ്യയും ചൈനയും
എഡിറ്റര്‍
Friday 21st June 2013 12:52am

men-traficking

വാഷിങ്ടണ്‍ : മനുഷ്യക്കടത്തിനെതിരെ നടപടിയെടുക്കുന്നതില്‍ റഷ്യയും ചൈനയും വീഴ്ച വരുത്തിയതായി യു.എസ്.

മനുഷ്യക്കടത്തിനെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന് റഷ്യയും ചൈനയും യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ മോശം പട്ടികയില്‍ വന്നു.

Ads By Google

അതേസമയം യു.എസ് റിപ്പോര്‍ട്ട് ഏകപക്ഷീയവും പക്ഷപാതപരവുമാണെന്ന് ചൈനയും റഷ്യയും കുറ്റപ്പെടുത്തി.

റഷ്യയും ചൈനയും ഉസ്‌ബെക്കിസ്താനും പട്ടികയില്‍ ഏറ്റവും പിന്നിലാണ്. നിര്‍ബന്ധിത ജോലികള്‍ക്കും ലൈംഗികത്തൊഴിലിനുമായാണ് മനുഷ്യക്കടത്ത്.

118 ആണ്‍കുട്ടികള്‍ക്ക് 100 പെണ്‍കുട്ടികള്‍ എന്നതാണ് ചെനയിലെ നിരക്ക്. വിദേശ വനിതകളെ വേശ്യാവൃത്തിക്കും വധുവാക്കുന്നതിനും വേണ്ടി കടത്തിക്കൊണ്ടു വരേണ്ട അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ലോകത്ത് ഏകദേശം 2.7 കോടി ജനങ്ങള്‍ ഇപ്രകാരമുണ്ടെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

ഈ രാജ്യങ്ങള്‍ക്കെതിരെ എന്തെങ്കിലും ഉപരോധം വേണമോയെന്ന് പ്രസിഡന്റ് ഒബാമ സപ്തംബറില്‍ തീരുമാനമെടുക്കും.
ചൈനയുടെ ‘ഒരു കുട്ടി’ നയവും ആണ്‍കുട്ടികളെ തിരഞ്ഞടുക്കാനുള്ള നയവും അവിടെ പെണ്‍കുട്ടികളുടെ കുറവിന് കാരണമായി.

 

Advertisement