ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
world
മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതില്‍ ഫേസ്ബുക്കിനും പങ്കെന്ന് യു.എന്‍
ന്യൂസ് ഡെസ്‌ക്
Tuesday 13th March 2018 11:52pm

മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്‌ലിംങ്ങള്‍ക്കെതിരായി വിദ്വേഷം പ്രചരിപ്പിച്ചതില്‍ ഫേസ്ബുക്കും ഉത്തരവാദികളെന്ന് യു.എന്‍ അന്വേഷണ സംഘം. മ്യാന്‍മറിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് യു.എന്‍ ഉദ്യോഗസ്ഥയായ യാങ് ലീ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഫേസ്ബുക്കിനെതിരെ വിമര്‍ശനം.

മ്യാന്‍മറില്‍ എല്ലാം നടന്നത് ഫേസ്ബുക്ക് വഴിയാണ്. പബ്ലിക് മെസ്സേജുകള്‍ അയക്കുന്നതിനായാണ് ഫേസ്ബുക്കെങ്കിലും അള്‍ട്രാ നാഷണലിസ്റ്റ് ബുദ്ധിസ്റ്റുകള്‍ സ്വന്തം അക്കൗണ്ടുകളിലൂടെ റോഹിങ്ക്യര്‍ക്കെതിരെയും മറ്റു ന്യൂനപക്ഷങ്ങള്‍ക്കെതിരെയും വിദ്വേഷം പ്രചരിപ്പിക്കുകയാണുണ്ടായത്.

യാങ് ലീ

 

ലക്ഷ്യത്തില്‍ നിന്ന് മാറി മ്യാന്‍മറില്‍ ഫേസ്ബുക്ക് ഭീകരജീവിയായി മാറിയെന്ന് ഭയപ്പെടുന്നതായും യാങ് ലീ പറഞ്ഞു.

യു.എന്നിന്റെ ആരോപണങ്ങളോട് ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. മ്യാന്‍മറില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ റീമൂവ് ചെയ്യുന്നതായും അക്കൗണ്ടുകള്‍ നിര്‍ത്തലാക്കുമെന്നും ഫേസ്ബുക്ക് നേരത്തെ പറഞ്ഞിരുന്നു.

അതേ സമയം ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടുകള്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ തള്ളി. ഐക്യരാഷ്ട്ര സഭയുടെ കണ്ടെത്തലുകള്‍ വിശ്വസനീയമല്ലെന്നാണ് മ്യാന്‍മര്‍ സര്‍ക്കാര്‍ ഈ നീക്കത്തിന് കാരണമായി കണ്ടെത്തിയത്.

Advertisement