രൂപേഷിനും ഷൈനക്കുമെതിരെ യു.എ.പി.എ ചുമത്തി
Daily News
രൂപേഷിനും ഷൈനക്കുമെതിരെ യു.എ.പി.എ ചുമത്തി
ന്യൂസ് ഡെസ്‌ക്
Wednesday, 20th May 2015, 4:59 pm

roopesh-01
കൊച്ചി: മാവോവാദി നേതാക്കളായ രൂപേഷ്, ഷൈന ദമ്പതികള്‍ക്കെതിരെ കോടതി യു.എ.പി.എ ചുമത്തി. നക്‌സല്‍ നേതാവ് മല്ലരാജറെഡ്ഢിക്കും ഭാര്യക്കും ഒളിവില്‍ താമസിക്കാന്‍ സൗകര്യം ചെയ്ത് കൊടുത്ത കേസുമായി   ബന്ധപ്പെട്ട്  കൊച്ചിയിലെ സി.ബി.ഐ കോടതിയാണ് ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയത്. ഇരുവരെയും ജൂണ്‍ 10 വരെ റിമാന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കോയമ്പത്തൂര്‍ ജയിലില്‍ നിന്നാണ് രൂപേഷും ഷൈനയും ഇന്ന് കേരളത്തിലേക്ക് കൊണ്ട് വന്നിരുന്നത്. കനത്ത സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയായിരുന്നു ഇവരെ കോടതിയില്‍ ഹാജരാക്കിയത്. അതിനിടെ കേരള പോലീസ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ഷൈന മാധ്യമങ്ങളോട്  വിളിച്ചു പറഞ്ഞു.

അതേ സമയം കേസുമായി ബന്ധപ്പെട്ട് ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അന്വേഷണസംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചയിലേക്കി മാറ്റി

കഴിഞ്ഞ ആഴ്ചയിലാണ് തമിഴ്‌നാട്ടില്‍ വെച്ച് രൂപേഷിനെയും സംഘത്തെയും പോലീസ് പിടികൂടിയിരുന്നത്. 15ഓളം കേസുകളായിരുന്നു ഇവര്‍ക്കെതിരെ വിവിധയിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്.