ട്രെ​ൻ​ഡാ​യി സീ​ലെ​ന്‍റ്
DWheel
ട്രെ​ൻ​ഡാ​യി സീ​ലെ​ന്‍റ്
ന്യൂസ് ഡെസ്‌ക്
Sunday, 28th July 2019, 1:41 pm

ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും പ​ഞ്ച​റ​ടി​ച്ച് പ​ണി വാ​ങ്ങാ​ത്ത​വ​ർ ചു​രു​ക്ക​മാ​യി​രി​ക്കും.​ട​യ​ർ പ​ഞ്ച​റാ​വു​ന്ന കാ​ല​ത്തിനെ പ​ഴ​ങ്ക​ഥ​യാ​ക്കി വി​പ​ണി​യി​ൽ ട്രെ​ൻ​ഡാ​വു​ക​യാ​ണ് സീ​ലെ​ന്‍റ്.​സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ സീ​ലെ​ന്‍റ് ഷോ​പ്പു​ക​ൾ വ്യാ​പി​ക്കു​ക​യാ​ണ്.

ട​യ​ർ പ​ഞ്ച​റാ​വു​ക.. അ​ത് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും സം​ഭ​വി​ക്കാം.​ഏ​തു വാ​ഹ​ന​മാ​യാ​ലും പ​ണി എ​പ്പോ​ൾ കി​ട്ടു​മെ​ന്ന് പ​റ​യാ​നാ​വി​ല്ല.​പ​ഞ്ച​ർ വാ​ഹ​നം ഉ​രു​ട്ടി വ​ർ​ക്ക്ഷോ​പ്പി​ലെ​ത്തി​ച്ചാ​ൽ കൂ​നി​ന്മേ​ൽ കു​രു പോ​ലെ ട്യൂ​ബി​ന്‍റെ കു​റ്റി കൂ​ടി അ​ട​ർ​ന്നു കി​ട്ടും.​എ​ല്ലാ വാ​ഹ​ന​പ്രേ​മി​ക​ൾ​ക്കും ത​ല​വേ​ദ​ന​യാ​യ പ​ഞ്ച​റി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യാ​ണ് സീ​ലെ​ന്‍റ് വി​പ​ണി കീ​ഴ​ട​ക്കു​ന്ന​ത്.​സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ സീ​ലെ​ന്‍റ് വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളും ആ​രം​ഭി​ച്ചിട്ടുണ്ട്.

ട​യ​ർ സീ​ലെ​ന്‍റ് ഉ​പ​യോ​ഗി​ക്കു​ന്ന​തോ​ടെ പ​ഞ്ച​റി​നെ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന​താ​ണ് വാ​ഹ​ന പ്രേ​മി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്.​സൈ​ക്കി​ൾ മു​ത​ൽ ജെ.​സി.​ബി വ​രെ ഏ​തു വാ​ഹ​ന​ത്തി​ലും സീ​ലെ​ന്‍റ് ഉ​പ​യോ​ഗി​ക്കാം.​ലാ​യി​നീ രൂ​പ​ത്തി​ൽ കു​പ്പി​ക​ളി​ലാ​യാ​ണ് സീ​ലെ​ന്‍റ് ല​ഭ്യ​മാ​വു​ക.​കാ​റ്റ് ക​ള​ഞ്ഞ ട​യ​റി​ലേ​ക്ക് നി​ശ്ചി​ത അ​ള​വി​ൽ സീ​ലെ​ന്‍റ് പ​മ്പ് ചെ​യ്യും.​തു​ട​ർ​ന്ന് കാ​റ്റ‌​ടി​ക്കും.​വാ​ഹ​നം ഓ​ടി​ത്തു​ട​ങ്ങു​ന്ന​തോ​ടെ സീ​ലെ​ന്‍റ് ട​യ​റി​നു​ള്ളി​ലും,ട്യൂ​ബു​ള്ള ട​യ​റാ​ണെ​ങ്കി​ൽ ട്യൂ​ബി​നു​ള്ളി​ലും വ്യാ​പി​ക്കും.​അ​തോ​ടെ ട​യ​ർ പ​ഞ്ച​ർ പ്രൂ​ഫാ​യി മാ​റു​ന്നു.​യ​ഥാ​ർ​ത്ഥ​ത്തി​ൽ ട​യ​ർ പ​ഞ്ച​റാ​വാ​തി​രി​ക്കു​ക​യ​ല്ല,പ​ഞ്ച​റി​നെ അ​തി​വേ​ഗ​ത്തി​ൽ സി​ലെ​ന്‍റ് ഒ​ട്ടി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.​ദ്വാ​രം വീ​ണ ട​യ​റി​ൽ സീ​ലെ​ന്‍റ് ലി​ക്വി​ഡ് ക​വ​ച​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

 

​അ​ന്ത​രീ​ക്ഷ​വാ​യു​മാ​യു​ള്ള സ​മ്പ​ർ​ക്കം മൂ​ലം ഫി​ല്ല​ർ എ​ന്ന രാ​സ​ഘ​ട​കo ലി​ക്യു​ഡി​ലു​ള്ള അ​തി​സൂ​ഷ്മ​മാ​യ നാ​രു​ക​ളു​മാ​യി ചേ​ർ​ന്ന് വ​ള​രെ കു​റ​ച്ചു സ​മ​യം കൊ​ണ്ട് ദ്വാരത്തിൽ ഉ​റ​ഞ്ഞു ക​ട്ടി​യാ​കും.​ട​യ​റി​ൽ നിന്നു പു​റ​ത്തേ​ക്കു​ള്ള വാ​യു പ്ര​വാ​ഹം നി​ല​ക്കും.​വ​ണ്ടി ഓ​ടി​ക്കു​മ്പോ​ൾ ട​യ​റി​ൽ പ​ഞ്ച​റാ​ക്കു​ന്ന​തോ ട​യ​ർ സീ​ലെ​ന്‍റ് പു​റ​ത്തേ​ക്ക് വ​ന്നു പ​ഞ്ച​റൊ​ട്ടി​ക്കു​ന്ന​തോ ഒ​ന്നും വാ​ഹ​ന​മോ​ടി​ക്കു​ന്ന​യാ​ൾ അ​റി​യു​ക​പോ​ലു​മി​ല്ല.അ​സം​ഘ്യം അ​തി​സൂ​ഷ്മ​മാ​യ നാ​രു​ക​ൾ “എ​തി​ലി​ൻ” അ​ല്ലെ​ങ്കി​ൽ “ഗ്ലൈ​ക്കോ​ളി​ൽ” ക​ല​ർ​ത്തി​യ ഒ​രു കെ​മി​ക്ക​ൽ ലി​ക്യു​ഡ് ആ​ണ് ട​യ​ർ സീ​ലെ​ന്‍റ്. ഇ​തി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന ഫി​ല്ല​ർ എ​ന്ന രാ​സ​ഘ​ട​ക​മാ​ണ് ലി​ക്വി​ഡി​നെ ക​ട്ട​പി​ടി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​ത്.​ട്യൂ​ബ് ലെ​സ്സ് ,ട്യൂ​ബ് ഉ​ള്ള ട​യ​ർ എ​ന്നി​വ​ക്ക് വേ​ണ്ടി ര​ണ്ടു ടൈ​പ്പ് സീ​ലെ​ന്‍റു​ക​ളാ​ണ് മാ​ർ​ക്ക​റ്റി​ലു​ള്ള​ത്.​സീ​ലെ​ന്‍റ് ഉ​പ​യോ​ഗി​ച്ച 6 മില്ലിമീറ്റർ മു​ത​ൽ 30 മില്ലിമീറ്റർ വ​രെ​യു​ള്ള ദ്വാരങ്ങൾ അ​ട​യ്ക്കാ​മെ​ന്നു നി​ർ​മാ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു.