എഡിറ്റര്‍
എഡിറ്റര്‍
ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഴിമതി; വിവിധ വലിപ്പത്തിലുള്ള 500 ന്റെ നോട്ടുകള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍
എഡിറ്റര്‍
Tuesday 8th August 2017 3:09pm

ന്യൂദല്‍ഹി: 500 രൂപയുടെ വിവിധ വലിപ്പത്തിലുള്ള നോട്ടുകള്‍ ഉയര്‍ത്തിപ്പിടിച്ച് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍.

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇതെന്ന് പറഞ്ഞുകൊണ്ടായിരുന്നു കോണ്‍ഗ്രസ് തൃണമൂല്‍ കോണ്‍ഗ്രസ്,ജനതാദള്‍ യുനൈറ്റഡ് തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിഷേധം.

കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വിവിധ വലിപ്പത്തിലുള്ള കറന്‍സി ഉയര്‍ത്തിപ്പിടിച്ച് ഇത് എന്ത് തരത്തിലുള്ള ഭരണമാണെന്ന ചോദ്യമായിരുന്നു ഉയര്‍ത്തിയത്.

ഇപ്പോള്‍ അച്ചടിച്ചുകൊണ്ടിരിക്കുന്ന നോട്ടുകള്‍ പലതും പല വലിപ്പത്തിലുള്ളതാണ്. അതില്‍ ഒന്ന് ഭരിക്കുന്ന പാര്‍ട്ടിക്കും ഒന്ന് മറ്റുള്ളവര്‍ക്കുമാണോ? സര്‍ക്കാര്‍ 500 ന്റേയും 1000 ത്തിന്റേയും നോട്ടുകള്‍ പിന്‍വലിക്കാനുള്ള കാരണം ഇപ്പോള്‍ തങ്ങള്‍ കണ്ടുപിടിച്ചുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.


Dont Miss ‘മിസ്റ്റര്‍ കൗസ്വാമി റേറ്റിംഗ് ഓപ്പ്ഷന്‍ എവിടെ’;പ്രതിഷേധത്തെ തുടര്‍ന്ന് റേറ്റിംഗ് ഓപ്ഷന്‍ പൂട്ടികെട്ടി റിപ്പബ്ലിക്ക് ടി.വി പക്ഷേ മലയാളികളെ തോല്‍പ്പിക്കാനാവില്ല


അതേസമയം ഇതിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയാത്ത കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലി സഭാനടപടികള്‍ തടസ്സപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമമാണ് ഇതെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയായിരുന്നു.

ജെ.ഡി.യു നേതാവ് ശരദ് യാദവിന്റെ പിന്തുണയും പ്രതിപക്ഷത്തിനൊപ്പം ഉണ്ടായിരുന്നു. വിവിധവലിപ്പത്തിലുള്ള 500 രൂപയുടെ നോട്ടുകള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം.

ലോകത്ത് മറ്റൊരു രാജ്യത്തും ഒരേ കറന്‍സി വ്യത്യസ്ത വലിപ്പത്തില്‍ അച്ചടിക്കില്ലെന്നും ശരദ് യാദവ് പറഞ്ഞു. ഒരു കറന്‍സി വലുതാണ് മറ്റൊന്ന ചെറുതും- അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ നേതാവായ ധേരക് ഒ ബ്രയാനും നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ വ്യത്യസ്ത വലുപ്പത്തിലുള്ള കറന്‍സികള്‍ ഉയര്‍ത്തിപ്പിടിച്ചു തന്നെ പ്രതിഷേധിച്ചു. ഈ നോട്ട് സൂക്ഷ്മപരിശോധന നടത്താന്‍ വേണ്ടി ഞാന്‍ ജെയ്റ്റിലെ ഏല്‍പ്പിക്കാം. എന്നിട്ട് അദ്ദേഹത്തോട് തന്നെ ഈ രണ്ട് നോട്ടുകള്‍തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും പറയട്ടെ- ധേരക് പറഞ്ഞു.

ഈ നൂറ്റാണ്ട് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിയാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ഇനി അഞ്ചുമിനിറ്റ് നേരം പോലും ഈ സര്‍ക്കാരിന് തുടരാനുള്ള അര്‍ഹത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രണ്ട് തരത്തിലുള്ള നോട്ടുകള്‍ ഇറങ്ങുന്നുണ്ടു എങ്കില്‍ അത് ഇത്തരത്തിലല്ല അവതരിപ്പിക്കേണ്ടത് ഇങ്ങനെയല്ല എന്നായിരുന്നു രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍ പറഞ്ഞത്. ഈ പ്രശ്‌നം നിശ്ചിത ഇടവേളയില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നും അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം തങ്ങള്‍ നോട്ടീസ് നല്‍കിയിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.

Advertisement