എഡിറ്റര്‍
എഡിറ്റര്‍
അപമര്യാദയായി പെരുമാറിയതിന് യുവതിയുടെ കാലുപിടിച്ച് മാപ്പ് പറഞ്ഞ് യുവാവ്; സാമൂഹികമാധ്യമങ്ങളില്‍ വൈറലായി വീഡിയോ
എഡിറ്റര്‍
Monday 20th November 2017 4:59pm

ഹൈദരാബാദ്:  ഹൈദരാബാദിലെ ഫ്ളൈറ്റ് ജീവനക്കാരിയെ അപമാനിച്ച യുവാവിനെ കൊണ്ട് യുവതി മാപ്പ് പറയിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം.

കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരിയായ യുവതിയെ  എയര്‍പോര്‍ട്ടിലെ പാര്‍ക്കിംഗ് സ്പേസില്‍വച്ച് പ്രതികളായ ഭരത്, കല്യാണ്‍ എന്നിവര്‍ അപമാനിച്ചുവെന്നാണ് കേസ്. യുവതി കടന്നുപോയപ്പോള്‍  അശ്ലീല കമന്റുകള്‍ പറഞ്ഞ പ്രതികളെ പറ്റി അടുത്തുള്ള ട്രാഫിക് പോലീസിനോട് പരാതിപ്പെടുകയായിരുന്നു.

തുടര്‍ന്ന്് പൊലീസ് കസ്റ്റഡിയിലായ പ്രതികള്‍ യുവതിയോട് മാപ്പപേക്ഷിക്കുകയും, കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ തന്റെ കാലുപിടിച്ച് മാപ്പു പറയണം എന്ന യുവതി പറയുകയും അടുത്തുള്ള പൊലീസ് ഔട്ട് പോസ്റ്റില്‍ ഇവരെയെത്തിക്കുകയും ചെയ്തു.

തുടര്‍ന്ന് ഭരത് എന്ന യുവാവ് യുവതിയോട് കാലില്‍ വീണ് മാപ്പ് പറയുകയും ചെയ്തു. കേസ് ഫയല്‍ ചെയ്യുന്നില്ലെന്നും ചെയ്ത തെറ്റിന് മാപ്പപേഷിക്കണം എന്നത് മാത്രം ശിക്ഷയായി നല്‍കിയാ മതിയെന്നും യുവതി പറഞ്ഞിരുന്നു. മറ്റ് പരാതികള്‍ ലഭിക്കാത്തതിനാല്‍ പൊതുനിരത്തില്‍ ശല്യം ചെയ്തതിന് പൊലീസ് കസ്റ്റഡിയില്‍ ഇരുത്തിയ ശേഷം ഇരുവരെയും വിട്ടയച്ചു.

Advertisement