എഡിറ്റര്‍
എഡിറ്റര്‍
ഗൗരി ലങ്കേഷിനെ വധിച്ചത് ബൈക്കിലെത്തിയ രണ്ടുപേരെന്ന് നിര്‍ണായക സാക്ഷി മൊഴി
എഡിറ്റര്‍
Tuesday 26th September 2017 10:24am

ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്നക്കേസില്‍ സമീപവാസിയായ വിദ്യാര്‍ഥി പ്രത്യേക അന്വേഷണ സംഘത്തിനു (എസ്‌ഐടി) നിര്‍ണായക ദൃക്‌സാക്ഷിമൊഴി നല്‍കിയതായി സൂചന.

ഗൗരിയുടെ വീട് സ്ഥിതി ചെയ്യുന്ന രാജരാജേശ്വരി നഗറില്‍ വീട്ടിനു മുന്നില്‍ ഗൗരി കൊല്ലപ്പെട്ട രാത്രി ഹെല്‍മറ്റ് ധരിച്ച രണ്ടു പേര്‍ ബൈക്കില്‍ എത്തിയിരുന്നെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഇവര്‍ തന്നെ കണ്ടിരുന്നെന്നും അതു കൊണ്ട് തന്നെ ഇവര്‍ കൊലപ്പെടുത്തുമെന്നു ഭയമുള്ളതിനാല്‍ താന്‍ നഗരം വിട്ടു പോകുകയായിരുന്നുവെന്നും വിദ്യാര്‍ഥി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.


Also Read കശ്മീരിന്റെ യഥാര്‍ത്ഥ ചിത്രം ഇതാണ്; ഇന്ത്യക്കെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ച പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ


അതേ സമയം ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ എസ്.ഐ.ടി കസ്റ്റഡിയില്‍ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസില്‍ സി.ബി.ഐ കസ്റ്റഡിയിലുള്ള സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ ഡോ. വീരേന്ദ്ര താവ്‌ഡെയെ ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണ സംഘം ശ്രമം   തുടങ്ങി.

ഗൗരിയുടെ വീട്ടില്‍നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ എന്‍ലാര്‍ജ് ചെയ്യുന്നതിനായി സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസിന്റെയും സഹായം സ്വീകരിക്കുന്നതിനുള്ള വഴികള്‍ എസ്.ഐ.ടി അന്വേഷിച്ചു വരികയാണ്.

Advertisement