എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ രാജകൊട്ടാരത്തിന് നേരെ ഭീകരാക്രമണം; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയും വെടിയേറ്റ് മരിച്ചു.
എഡിറ്റര്‍
Sunday 8th October 2017 8:40am

ജിദ്ദ: സൗദി അറേബ്യയുടെ രാജകൊട്ടാരമായ അല്‍ സലാം കൊട്ടാരത്തിന് നേര്‍ക്ക് ഭീകരാക്രമണം.കാറിലെത്തിയ സൗദി പൗരനായ മന്‍സൂര്‍ ബിന്‍ ഹസ്സന്‍ അല്‍ അമീരി എന്ന 28 കാരനായ യുവാവാണ് ആക്രമണം നടത്തിയതെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്.

അല്‍സലാം കൊട്ടാരത്തിന്റെ പരിശോധന ചെക്ക്‌പോസ്റ്റിലായിരുന്നു അക്രമി കാറിലെത്തിയത്. വാഹനത്തില്‍ നിന്നിറങ്ങി സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച അല്‍ അമീരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു.

ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കിക്കേറ്റിട്ടുമുണ്ട്.അല്‍ അമീരിയുടെ കാറില്‍നിന്നും തോക്കും  കൈബോംബുകളും കണ്ടെത്തി സംഭവത്തെ കൂറിച്ച് കൂടുതല്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.

Advertisement