എഡിറ്റര്‍
എഡിറ്റര്‍
തലസ്ഥാനത്ത് വ്യാപക അക്രമം; രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ഏഴ് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
എഡിറ്റര്‍
Sunday 19th November 2017 9:45pm

തിരുവനന്തപുരം: തലസ്ഥാനത്ത് ഉണ്ടായ  അക്രമണത്തില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം കരിക്കകത്തെ സി.പി.ഐ.എം പ്രവര്‍ത്തകരായ പ്രദീപ്, അരുണ്‍ദാസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

അതിനിടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി. ബി.ജെ.പിയുടെ പ്രകടനം കടന്ന് പോയതിന് പിന്നാലെ ഒരു സംഘം ആളുകള്‍ പാര്‍ട്ടി ഓഫീസിനു നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ ഏഴ് ബി.ജെ.പി പ്രവര്‍ത്തകരെ പെലീസ് അറസ്റ്റ് ചെയ്തു.

സി.പി.ഐ.എമ്മിനെതിരെയുള്ള ബി.ജെ.പി ആക്രമണം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. ബി.ജ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിന്റെ സാനിധ്യത്തിലാണ് ആക്രമണം നടക്കുന്നതെന്ന് സി.പി.ഐ.എം ജില്ലാ സെക്ര
ട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു.

Advertisement