കിടപ്പുമുറിയിലെ ഇന്‍വെട്ടര്‍ പൊട്ടിത്തെറിച്ചു; സഹോദരങ്ങളായ രണ്ട് കുട്ടികള്‍ വെന്ത് മരിച്ചു
kERALA NEWS
കിടപ്പുമുറിയിലെ ഇന്‍വെട്ടര്‍ പൊട്ടിത്തെറിച്ചു; സഹോദരങ്ങളായ രണ്ട് കുട്ടികള്‍ വെന്ത് മരിച്ചു
ന്യൂസ് ഡെസ്‌ക്
Friday, 7th December 2018, 8:06 am

തൃശൂര്‍: വടക്കാഞ്ചേരി മാലാക്കയില്‍ വീടിന് അകത്ത് ഇന്‍വെട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ വെന്ത് മരിച്ചു. ആച്ചക്കോട്ടില്‍ ഡാന്റേഴ്‌സന്റെ മക്കളായ രണ്ട് വയസുകാരി സെലസ്മിയയും പത്ത് വയസുകാരന്‍ ഡാന്‍ഫലീസുമാണ് മരിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ഡാന്റോസ്, ഭാര്യ ബിന്ദു , മൂത്ത മകള്‍ സെലസ്ഫിയ എന്നിവരെ ആദ്യം തൃശൂര്‍ ജൂബിലി ആശുപത്രിയിലും പിന്നീട് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു. ബിന്ദുവിന് സാരമായ പൊള്ളലുണ്ട്.

Also Read  പശുവിനെ ആര് കൊന്നു എന്നതിനേക്കാള്‍ മനുഷ്യനെ ആര് കൊന്നു എന്നതല്ലേ അന്വേഷിക്കേണ്ടിയിരുന്നത് ; യോഗി ആദിത്യനാഥിനോട് സുബോധിന്റെ മകന്‍

ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കിടപ്പുമുറിയിലെ ഇന്‍വെട്ടര്‍ പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായതെന്നാണ് നിഗമനം. തീ പിടുത്തത്തെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിത്തതായും സൂചനയുണ്ട്.

ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ പുറത്തേക്കെടുക്കാന്‍ കഴിയുന്നതിന് മുമ്പ് വീടിനുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു. രണ്ടു കുട്ടികളും കട്ടിലില്‍ വെന്തു മരിച്ച നിലയിലായിരുന്നു. അഗ്നിശമനസേനയെത്തിയപ്പോഴേക്കും വീട് പൂര്‍ണമായി കത്തി നശിച്ചിരുന്നു.

DoolNews Video