മലപ്പുറത്ത് വാഹനമിടിച്ച് റോഡില്‍ കിടന്ന കാട്ടുപന്നിയെ കറിവെച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
Kerala News
മലപ്പുറത്ത് വാഹനമിടിച്ച് റോഡില്‍ കിടന്ന കാട്ടുപന്നിയെ കറിവെച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd February 2021, 11:28 pm

മലപ്പുറം: മലപ്പുറത്ത് കാട്ടുപ്പന്നിയുടെ മാംസം കറിവെയ്ക്കാനുപയോഗിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. പെരിന്തല്‍മണ്ണ വെട്ടത്തൂരിലാണ് സംഭവം.

കേസില്‍ പെരിന്തല്‍മണ്ണ സ്വദേശി വേലായുധന്‍ മകന്‍ സിജു എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാളികാവ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ഇവരുടെ വീട്ടില്‍ നിന്ന് വേവിച്ച മാംസവും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം വാഹനമിടിച്ച് റോഡില്‍ കിടന്ന പന്നിയെയാണ് തങ്ങള്‍ പാചകം ചെയ്യാനായി ഉപയോഗിച്ചതെന്ന് പ്രതികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Two Arrested For Eating Meat Of Wild Boar