സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
India-South Africa
‘സ്‌കൂള്‍ പിള്ളേര്‍ പോലും കാണിക്കാത്ത മണ്ടത്തരം’; അബദ്ധം കാണിച്ച് പുറത്തായി ഹാര്‍ദ്ദിക് പാണ്ഡ്യ; താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday 15th January 2018 5:06pm

സെഞ്ചൂറിയന്‍: ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോയായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ നാണക്കേടില്‍ തലതാഴ്ത്തിയാണ് മടങ്ങുന്നത്. ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ പാണ്ഡ്യ-വിരാട് കൂട്ടുകെട്ടിലായിരുന്നു. എന്നാല്‍ മണ്ടത്തരം കാണിച്ച് പാണ്ഡ്യ കളം വിടുകയായിരുന്നു.

67-ാം ഓവറില്‍ റബാദയുടെ ആദ്യ ബോള്‍ നേരിട്ടത് പാണ്ഡ്യയായിരുന്നു. പാണ്ഡ്യ റണ്ണിനായി ഓടിയെങ്കിലും കോഹ്ലി ക്രീസിലേക്ക് മടങ്ങിപ്പോകാന്‍ നിര്‍ദേശം നല്‍കി. പാണ്ഡ്യ ഓടി ക്രീസിലെത്തിലെത്തിയെങ്കിലും വെര്‍ണോണ്‍ ഫിലാന്‍ഡറിന്റെ കൈകളിലെത്തിയ ബോള്‍ സ്റ്റംപിനുനേര്‍ക്ക് എത്തുകയും കുറ്റി തെറിക്കുകയും ചെയ്തു. അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. പാണ്ഡ്യയുടെ കാലോ ബാറ്റോ ക്രീസില്‍ തൊട്ടില്ലായിരുന്നു.

ഇതു മനസ്സിലാക്കാതെ സ്റ്റംപില്‍ തട്ടിയ ബോള്‍ ദൂരേക്ക് പോയപ്പോള്‍ പാണ്ഡ്യ അടുത്ത റണ്‍സിനായി ഓടുകയും ചെയ്തു. അപ്പോഴേക്കും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ അപ്പീല്‍ നല്‍കി. റീപ്ലേകളില്‍ പാണ്ഡ്യയുടേത് വിക്കറ്റാണെന്ന് തെളിഞ്ഞു. പാണ്ഡ്യ ക്രീസില്‍ ബാറ്റ് കൊണ്ട് ഒന്നു തൊട്ടിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് വിലപ്പെട്ട ഒരു വിക്കറ്റ് നഷ്ടമാകില്ലായിരുന്നു. ഹാര്‍ദ്ദികിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധവും അമര്‍ഷവും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

അതേസമയം, ബാറ്റിംഗിനിടെ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് നിര്‍ദ്ദേശം നല്‍കുന്ന വിരാടിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധേയമായി മാറി. ഇന്ത്യ ദക്ഷിണാഫ്രിക്കയുയര്‍ത്തി 335 റണ്‍സില്‍ നിന്നും 152 റണ്‍സ് അകലെ നില്‍ക്കുമ്പോഴായിരുന്നു വിരാട് പാണ്ഡ്യയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

പോര്‍ട്ടീസ് ബൗളര്‍മാരായ വെര്‍നന്‍ ഫിലാന്‍ഡര്‍, റബാഡ, മോര്‍ക്കല്‍ തുടങ്ങിയവരെ നേരിടാന്‍ നന്നായി ബുദ്ധിമുട്ടുണ്ടായിരുന്നു പാണ്ഡ്യ. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നും വിരാട് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി പാണ്ഡ്യയെ കരകയറ്റുകയായിരുന്നു.

പന്ത് പിച്ച് ചെയ്ത ശേഷം എങ്ങോട്ടായിരിക്കും തിരിയുക എന്ന് പാണ്ഡ്യയ്ക്ക് പറഞ്ഞു കൊടുക്കാനായി ഒരു കയ്യില്‍ നിന്നും മറു കൈയ്യിലേക്ക് മാറ്റുകായിരുന്നു. പിന്നീട് കാലുകള്‍ ഉപയോഗിച്ചും ഇന്‍ സ്വിങറും ഔട്ട് സ്വിങറും വിരാട് പാണ്ഡ്യയ്ക്ക് പറഞ്ഞു കൊടുത്തു. ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണവും മൈക്കില്‍ പതിഞ്ഞിട്ടുണ്ട്.

Advertisement