എഡിറ്റര്‍
എഡിറ്റര്‍
‘ഇതുപോലൊരു ചങ്ങാതി നിങ്ങള്‍ക്കുണ്ടോ?’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒബാമ-പ്രിന്‍സ് ഹാരി ബ്രൊമാന്‍സ്
എഡിറ്റര്‍
Monday 2nd October 2017 1:39pm

ടൊറന്റോ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുമാണ് ഇന്നത്തെ താരങ്ങള്‍. മുമ്പ് പ്രസിഡന്റായിരുന്ന കാലത്ത് ഒബാമയും വൈസ് പ്രസിഡന്റ് ജോ ബൈഡനും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലിയിരുന്നു. ആ സൗഹൃദത്തേക്കാള്‍ ഹിറ്റാണ് ഒബാമ-ഹാരി ബ്രോമാന്‍സ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ടൊറന്റോയില്‍ നടന്ന വീല്‍ച്ചെയര്‍ ബാസ്‌ക്കറ്റ് ബോള്‍ മത്സരം കാണുന്ന ഇരുവരുടേയും ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. കളി കാണുകയും ആര്‍പ്പു വിളിക്കുകയും കയ്യടിക്കുകയും പരസ്പരം തമാശ പറയുകയുമൊക്കെ ചെയ്യുന്ന ഇരുവരും സോഷ്യല്‍ മീഡിയയുടെ മനം കവരുന്നുണ്ട്.


Also Read:   ‘എക്‌സ്‌പൈറി ഡേറ്റിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് ഇടുമല്ലോ; ഈ വണ്ടി റിവേഴ്‌സ് ഗിയറിലാണോ പോണേ’; ട്വന്റി-20 ടീമില്‍ മടങ്ങിയെത്തിയ നെഹ്‌റയ്ക്ക് കയ്യടിച്ചും പൊങ്കാലയിട്ടും ആരാധകര്‍


പ്രിന്‍സ് ഹാരി ഒബാമയെ നോക്കുന്ന പോലൊരു സുഹൃത്തിനെ നിങ്ങള്‍ക്കും വേണം. എന്നാണ് ഒരു കമന്റ്. ഇരുവര്‍ക്കുമരികിലായി ജോയും ഭാര്യയുമുണ്ടായിരുന്നു. കളി കാണുന്ന തങ്ങളുടെ ചിത്രം ഒബാമയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

Advertisement