എഡിറ്റര്‍
എഡിറ്റര്‍
ബക്രീദ്; ഗോസംരക്ഷകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടെന്ന് ബോംബെ ഹൈക്കോടതി
എഡിറ്റര്‍
Thursday 24th August 2017 10:45am


മുംബൈ: ബക്രീദിന് മുന്നോടിയായി ഗോ സംരക്ഷകര്‍ക്കെതിരെ മുന്‍കൂര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജി ബോംബെ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബി.ആര്‍ ഗവായ്‌സ എം.എസ് കര്‍ണിക് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

ഇക്കാര്യത്തില്‍ സര്‍ക്കാരും പൊലീസും ബോധവാന്മരാണെന്നും സര്‍ക്കാരിന്റെ മുന്നൊരുക്കങ്ങളില്‍ തൃപ്തിയുണ്ടെന്നും കോടതി പറഞ്ഞു. ഇത്തവണ ബക്രീദ്, ആനന്ദചതുര്‍ദശി, ഗൗരിവിസര്‍ജന്‍ എന്നീ ആഘോഷങ്ങള്‍ ഒന്നിച്ചാണ് വരുന്നത്.

ബക്രീദ് ആഘോഷവേളയില്‍ ഗോസംരക്ഷകര്‍ പ്രശ്‌നമുണ്ടാക്കുമെന്ന് ആശങ്കപ്രകടിപ്പിച്ച് ബാന്ദ്ര സ്വദേശിയാണ് ഹരജി നല്‍കിയിരുന്നത്. ഹരജിയില്‍ കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് പൊലീസ് സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

അതേ സമയം മൃഗബലിക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും പ്രസിഡന്റ് രാംനാഥ് കോവിന്ദിനെയും സമീപിച്ചിരിക്കുകയാണ് ഗോരക്ഷാപ്രവര്‍ത്തകര്‍.

Advertisement