'ദക്ഷിണാഫ്രിക്കയ്ക്ക് ആറ് പോയപ്പോള്‍ രവി ശാസ്ത്രിക്ക് എട്ട് പോയി'; ഇന്ത്യന്‍ പരിശീലകന് ട്വിറ്ററില്‍ ട്രോള്‍മഴ
India vs South Africa
'ദക്ഷിണാഫ്രിക്കയ്ക്ക് ആറ് പോയപ്പോള്‍ രവി ശാസ്ത്രിക്ക് എട്ട് പോയി'; ഇന്ത്യന്‍ പരിശീലകന് ട്വിറ്ററില്‍ ട്രോള്‍മഴ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 22nd October 2019, 8:48 pm

റാഞ്ചി: ടെസ്റ്റ് മത്സരങ്ങള്‍ ചിലപ്പോഴൊക്കെ നല്ല ബോറാകാറുണ്ട്. പക്ഷേ അങ്ങനെ ബോറടിച്ചാലും സ്വന്തം ടീം വിജയത്തോട് അടുത്തുനില്‍ക്കുമ്പോള്‍ കോച്ച് എന്താണു ചെയ്യുക? ട്വിറ്റര്‍ അതിനുത്തരം നല്‍കും, ചില ‘രവി ശാസ്ത്രി മീമുകള്‍’ കൊണ്ട്.

ഇനി വിശദീകരിക്കാം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സില്‍ അവരുടെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തോല്‍വിയിലേക്കു നീങ്ങവെയാണു സംഭവം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ഈ സമയം പവലിയനില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഈ ചിത്രം ട്വിറ്ററില്‍ ഇതോടകം വൈറലായിക്കഴിഞ്ഞു.

‘ഈ ലോകത്ത് കിട്ടാവുന്നതില്‍ വെച്ചേറ്റവും നല്ല ജോലിയാണ് രവി ശാസ്ത്രിക്ക് കിട്ടിയിരിക്കുന്നത്. ഓഫീസ് ടൈമില്‍ ഡ്രിങ്ക്‌സിനു ശേഷം അല്‍പ്പം മയക്കം. കിട്ടുന്നത് കോടികള്‍.’- ഇങ്ങനെയായിരുന്നു ഒരു ട്വീറ്റ്.

ദക്ഷിണാഫ്രിക്കയ്ക്ക് ആറു പോയപ്പോള്‍ രവി ശാസ്ത്രിക്ക് എട്ട് പോയെന്നായിരുന്നു ഒരാള്‍ എഴുതിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നിങ്ങള്‍ അര്‍ധരാത്രിയില്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പെട്ടെന്ന് അച്ഛന്‍ മുറിയിലേക്കു വരുമ്പോള്‍’ എന്നായിരുന്നു ഒരാള്‍ എഴുതിയത്. 15 മിനിറ്റ് പഠിച്ചുകഴിയുമ്പോളെന്നായിരുന്നു മറ്റൊരു ട്വീറ്റ്.