എഡിറ്റര്‍
എഡിറ്റര്‍
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചു: ലക്ഷക്കണക്കിന് ട്വിറ്റര്‍ അക്കൗണ്ടുകള്‍ അടച്ചുപൂട്ടി
എഡിറ്റര്‍
Thursday 23rd March 2017 8:29am

വാഷിംഗ്ടണ്‍: ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന് ട്വിറ്റര്‍ അടച്ചുപൂട്ടിയത് ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍. 2016-ന്റെ രണ്ടാം പകുതിയില്‍ മാത്രം ഈ കാരണം കൊണ്ട് അടച്ചു പൂട്ടിയ ട്വിറ്റര്‍ അക്കൗണ്ടുകളുടെ എണ്ണം 3.7 ലക്ഷമാണ്. 18 മാസങ്ങള്‍ക്കിടെ ആറ് ലക്ഷത്തിലേറെ അക്കൗണ്ടുകളാണ് പൂട്ടിയതെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഡിസംബര്‍ വരെ 376,890 അക്കൗണ്ടുകളാണ് റദ്ദ് ചെയ്യപ്പെട്ടത്. തങ്ങളുടെ സ്വന്തം സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് അടച്ചു പൂട്ടിയതില്‍ 75 ശതമാനം അക്കൗണ്ടുകളേയും തിരിച്ചറിഞ്ഞതെന്ന് ട്വിറ്റര്‍ അറിയിച്ചു.


Don’t Miss: ‘ഉയ്യോ… എന്തൊരു സിംപ്ലിസിറ്റി !!’; ഫോട്ടോഗ്രാഫറെയും കൂട്ടി ‘ഒറ്റയ്ക്ക്’ സൈക്കിള്‍ സവാരിക്കിറങ്ങിയ മോഹന്‍ലാലിനെ ട്രോളി സോഷ്യല്‍


2015 ആഗസ്റ്റ് 1 മുതല്‍ ട്വിറ്റര്‍ റദ്ദാക്കിയ ആകെ അക്കൗണ്ടുകളുടെ എണ്ണം 636,248 ആണെന്നാണ് സീനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഘടനവാദം, ദേശീയവാദം, വംശീയവാദം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി തീവ്രവാദികള്‍ ഉപയോഗിക്കുന്ന പ്രധാന മാധ്യമമാണ് ട്വിറ്റര്‍. പീപ്പിള്‍ എഗെയ്ന്‍സ്റ്റ് വയലന്റ് എക്‌സ്ട്രീമിസം പോലുള്ള സംഘടനകളുമായി കൈ കോര്‍ത്താണ് ട്വിറ്റര്‍ ഭീകരതയ്‌ക്കെതിരെ പോരാടുന്നത്.

ഭീകരവാദത്തെയും കലാപത്തേയും പ്രോത്സാഹിപ്പിക്കരുതെന്നും ഭീഷണി ഉയര്‍ത്തരുതെന്നുമെല്ലാം ട്വിറ്ററിന്റെ നിയമാവലിയില്‍ പറയുന്നുണ്ട്. തീവ്രവാദത്തിനെതിരെ അതിശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നത് തുടരുമെന്ന് ട്വിറ്റര്‍ അറിയിച്ചു.

Advertisement