തെക്കെന്നില്ല, വടക്കെന്നില്ല, പതിനെട്ട് ലോഡ് സ്‌നേഹം മാത്രം
kERALA NEWS
തെക്കെന്നില്ല, വടക്കെന്നില്ല, പതിനെട്ട് ലോഡ് സ്‌നേഹം മാത്രം
ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2019, 2:50 pm

പ്രളയ സഹായത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം തെക്ക്-വടക്ക് പോര് നടത്തുന്നതിനിടെ വയനാട്ടിലെ ദുരന്തബാധിതര്‍ക്കായുള്ള സഹായവുമായി തിരുവനന്തപുരം നഗരസഭയുടെ പതിനെട്ടാമത് ലോറിയും വയനാട് അതിര്‍ത്തി കടന്നു. തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറായ ഐ.പി ബിനുവാണ് ഈ ചിത്രം ഫേസ്ബുക്കില്‍ പങ്ക് വെച്ചത്.


കേരളം പ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിക്കുന്നതിനിടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പരസ്പരം കുറ്റപ്പെടുത്തലുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സിനിമാ താരം പാര്‍വ്വതിയുടെ പേരില്‍ പോലും ഭിന്നത പ്രചരിപ്പിക്കുന്ന വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

തിരുവനന്തപുരത്ത് നിന്ന് പ്രധാനമായും മേയറുടെ നേതൃത്വത്തിലാണ് മലബാറിലേക്ക് അയക്കാനായി സാധനങ്ങള്‍ ശേഖരിച്ചിരുന്നത്. ഡി.വൈ.എഫ്.വൈയുടെ നേതൃത്വത്തിലും പത്ത് ലോഡ് മലബാറിലേക്കെത്തിയിരുന്നു.

മാധ്യമപ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥികളുമെല്ലാം തങ്ങളുടേതായ രീതിയില്‍ സാധനങ്ങള്‍ അയച്ചിരുന്നു.